Monday May 21st, 2018 - 8:36:pm
topbanner

വ്യാജ വൈദ്യന്റെ ചികിത്സാകേന്ദ്രത്തില്‍ യുവാവ് കൊല്ലപ്പെട്ടോ? ;വെളിപ്പെടുത്തലുമായി യുവ ഡോക്ടര്‍

rajani v
വ്യാജ വൈദ്യന്റെ ചികിത്സാകേന്ദ്രത്തില്‍ യുവാവ് കൊല്ലപ്പെട്ടോ? ;വെളിപ്പെടുത്തലുമായി യുവ ഡോക്ടര്‍

മുറി വൈദ്യന്‍ ആളെകൊല്ലും എന്നത് പഴഞ്ചൊല്ല് മാത്രമല്ല അത് സത്യമായിരിക്കുന്ന ഒരു സംഭവത്തെ കുറിച്ച് പുറം ലോകത്തെ അറിയിച്ചിരിക്കുകയാണ് യുവഡോക്ടര്‍ ഡോ. ഷിംന അസീസ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന വ്യാജവൈദ്യന്റെ ചികിത്സാകേന്ദ്രത്തില്‍ വെച്ച് വൃക്കരോഗം ബാധിച്ച യുവാവ് അശാസ്ത്രീയ ചികിത്സാപരീക്ഷണത്തിലൂടെ കൊല്ലപ്പെട്ടതായി ഷിംന പറയുന്നു.

വിനീത് എന്ന 27 വയസുളള ചെറുപ്പക്കാരനാണ് മരിച്ചതെന്നും ഡയാലിസിസും വൃക്കമാറ്റി വയ്ക്കലുമൊന്നുമില്ലാതെ രോഗം പൂര്‍ണമായി മാറ്റാം എന്ന ഉറപ്പിലാണ് അഡ്മിറ്റ് ചെയ്തതെന്നും ഡോ. ഷിംന ആരോപിക്കുന്നു. മരിച്ച് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും വിവരംപുറത്തറിയിച്ചില്ല. വിനീതിന്റെ ബന്ധുക്കളെ യഥാസമയം വിവരമറിയിക്കാന്‍ പോലും വിമുഖത
കാണിച്ചുവെന്നുമാണ് വിവരം.

നാട്ടുകാര്‍ പ്രശ്‌നമാക്കിയതിനെ തുടര്‍ന്ന് മാര്‍ച്ച് അഞ്ചാം തീയതി ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ വെച്ച് പോസ്റ്റുമോര്‍ട്ടം ചെയ്തത്. ഈ കൊലപാതകത്തില്‍ ധാരാളം കൂട്ടുപ്രതികളുണ്ട്. ക്യാന്‍സറും സോറിയാസിസും വൃക്ക സംബന്ധമായ അസുഖങ്ങളും മാറ്റാന്‍ വ്യാജ വൈദ്യന്റെ അടുത്ത് പോകാന്‍ പ്രേരിപ്പിക്കുന്ന ഏവരും കൂട്ടുപ്രതികളാണ്. അത്തരം സന്ദേശങ്ങള്‍ വാട്‌സ് ആപ്പിലൂടെയുംഫേസ്ബുക്കിലൂടെയും പങ്കുവെക്കുന്ന ഏവരും ഈ മരണത്തിന്റെ പങ്കാളികളാണ്. അറിഞ്ഞോ അറിയാതെയോ മരണത്തിന്റെ വ്യാപാരികളായി മാറുകയാണവരെന്നും ഷിംന വ്യക്തമാക്കുന്നു.

എന്നാല്‍ ആരോപണങ്ങള്‍ മോഹനന്‍ വൈദ്യര്‍ നിഷേധിച്ചു. ഷിംന അസീസ് പറയുന്ന കാര്യങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്നും ഓച്ചിറ ആശുപത്രിയുമായി യാതൊരു ബന്ധവുമില്ലെന്ന് അദ്ദേഹം പറഞ്ഞു.ആരോപണങ്ങളെ തുടര്‍ന്ന് നേരത്തെ തന്നെ തന്നോട് ചികിത്സ നിര്‍ത്തിവെയ്ക്കാന്‍ സര്‍ക്കാര്‍ആവശ്യപ്പെട്ടിരിക്കുകയാണെന്നും സര്‍ക്കാര്‍ ഉത്തരവ് ലഭിക്കുംവരെ ഇനി ചികിത്സിക്കില്ലെന്നുംഫേസ്ബുക്ക് ലൈവിലൂടെ മോഹനന്‍ വൈദ്യര്‍ വ്യക്തമാക്കിയിരുന്നു. ഇതിനു മറുപോസ്റ്റും ഡോ. ഷിംനകുറിച്ചിട്ടുണ്ട്.

 

Read more topics: FAKE TREATMENT, MOHANANVAIDHYAR
English summary
FAKE TREATMENT MOHANANVAIDHYAR

More News from this section

Subscribe by Email