Saturday September 22nd, 2018 - 1:46:pm
topbanner

കേരളത്തിലെ ഏറ്റവും വൃത്തിയുള്ള റെയ്‌ൽവേ സ്റ്റേഷൻ എന്ന പദവി സ്വന്തമാക്കി എറണാകുളം സൗത്ത്

Renjini
കേരളത്തിലെ ഏറ്റവും വൃത്തിയുള്ള റെയ്‌ൽവേ  സ്റ്റേഷൻ എന്ന പദവി സ്വന്തമാക്കി എറണാകുളം സൗത്ത്

എറണാകുളം :കേരളത്തിലെ ഏറ്റവും വൃത്തിയുള്ള റെയിൽവേ സ്റ്റേഷൻ എന്ന പദവി സ്വന്തമാക്കി എർണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ.രണ്ടാം സ്ഥാനം കോഴിക്കോടിനും മൂന്നാം സ്ഥാനം തിരുവനന്തപുരത്തിനുമാണ്.

റെയ്‌ൽവെ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ നടത്തിയ മൂന്നാമത്തെ അഖിലേന്ത്യ സര്‍വേയിലാണ് എറണാകുളം സൗത്ത് എ-വണ്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനത്ത് എത്തിയത്.അഖിലേന്ത്യ അടിസ്ഥാനത്തില്‍ ഇരുപതാം സ്ഥാനത്താണ് എറണാകുളത്തിന്‍റെ സ്ഥാനം.

അഖിലേന്ത്യ അടിസ്ഥാനത്തില്‍ എറണാകുളത്തിന് ശേഷം ഇടം നേടിയിട്ടുള്ളത് കോഴിക്കോട് റെയ്‌ല്‍വേസ്റ്റേഷനാണ്. ദേശീയ തലത്തില്‍ 43-ാം സ്ഥാനത്തുള്ള തിരുവനന്തപുരം സെന്‍ട്രലാണ് ഏറ്റവും വൃത്തി കുറഞ്ഞ റെയ്‌ല്‍വേ സ്റ്റേഷന്‍. അഖിലേന്ത്യ തലത്തില്‍ 75 സ്റ്റേഷനുകള്‍ ഉള്‍പ്പെട്ട എ-വണ്‍ വിഭാഗത്തില്‍ ആദ്യ ഒന്നും രണ്ടും സ്ഥാനങ്ങള്‍ രാജസ്ഥാനിലെ ജോധ്പൂര്‍ , ജയ്‌പൂർ എന്നീ റെയ്‌ൽവേ സ്റ്റേഷനുകള്‍ക്കാണ്.

English summary
Ernakulam South is the state's cleanest Railway Station
topbanner

More News from this section

Subscribe by Email