Wednesday October 17th, 2018 - 11:31:am
topbanner
Breaking News

കേരള ബാങ്ക് രൂപീകരണത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് ജീവനക്കാരുടെ സംഘടനകള്‍

NewsDesk
കേരള ബാങ്ക് രൂപീകരണത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് ജീവനക്കാരുടെ സംഘടനകള്‍

കേരള ബാങ്ക് രൂപീകരണ നടപടികളുമായി മുന്നോട്ട് പോകുന്നതിന് സംസ്ഥാന - ജില്ലാ സഹകരണ ബാങ്കുകളിലെ ജീവനക്കാരുടെ എല്ലാ സംഘടനകളും സഹകരണ മന്ത്രിയെ പിന്തുണ അറിയിച്ചു. കേരള ബാങ്ക് രൂപീകരിക്കുമ്പോള്‍ ജീവനക്കാരുടെ ഏകീകരണം, സേവന-വേതന വ്യവസ്ഥകളുടെ ഏകീകരണം തുടങ്ങി നിരവധി കാര്യങ്ങളില്‍ സംഘടനകള്‍ അവരുടെ ഏകീകൃതമായ അഭിപ്രായം 15 ദിവസത്തിനകം സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചു.

ഈ അഭിപ്രായം പരിഗണിച്ചു കൊണ്ടും, ജീവനക്കാരുടെ ആശങ്കകള്‍ പരിഹരിച്ചു കൊണ്ടും കേരള ബാങ്ക് രൂപീകരണം നിശ്ചിതസമയ പരിധിക്കുള്ളില്‍ പൂര്‍ത്തീകരിക്കാനാണ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചു വരുന്നതെന്ന് മന്ത്രി ജീവനക്കാരുടെ സംഘടനകളുടെ യോഗത്തില്‍ വ്യക്തമാക്കി.

കേരള ബാങ്ക് രൂപീകരണത്തിന്റെ പേരില്‍ ബ്രാഞ്ചുകള്‍ പൂട്ടുകയോ, ജീവനക്കാരെ കുറയ്ക്കുകയോ ചെയ്യില്ലെന്ന് മന്ത്രി ഉറപ്പ് നല്‍കി. സംസ്ഥാന സഹകരണ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍, എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍, ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍, എംപ്ലോയീസ് ഫ്രണ്ട്, എംപ്ലോയീസ് യൂണിയന്‍ തുടങ്ങിയ സംഘടനകളുടെ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.

 

English summary
Employees organisations are fully supporting the formation of Kerala Bank
topbanner

More News from this section

Subscribe by Email