Saturday December 15th, 2018 - 6:29:am
topbanner

സാലറി ചലഞ്ചിനോട് നോ പറയാനൊരുങ്ങി ജീവനക്കാര്‍

Aswani
സാലറി ചലഞ്ചിനോട് നോ പറയാനൊരുങ്ങി ജീവനക്കാര്‍

തിരുവനന്തപുരം: ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കുന്ന സാലറി ചലഞ്ചിന് വിസമ്മതം അറിയിക്കാന്‍ തയാറായി പ്രതിപക്ഷ സംഘടനകള്‍. സാലറി ചലഞ്ചിന് വിസമ്മതം അറിയിക്കുന്നവരെ പിന്തിരിപ്പിക്കാന്‍ ഭരണപക്ഷ സംഘടനകള്‍ സമ്മര്‍ദം ശക്തമാക്കിയ സാഹചര്യത്തിലാണിത്. എല്ലാ വകുപ്പുകളിലേയും ജീവനക്കാരില്‍നിന്ന് വിസമ്മതപത്രം ശേഖരിച്ച് ഒരുമിച്ച് ശനിയാഴ്ച സമര്‍പ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.

സാലറില്‍ ചലഞ്ചില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ശനിയാഴ്ചക്കുള്ളില്‍ അറിയിക്കണമെന്നും പറഞ്ഞിരിക്കുകയാണ്.

ആകെ 3,500 ഉദ്യോഗസ്ഥര്‍ ഉള്ള സെക്രട്ടേറിയറ്റില്‍ 200 ല്‍ താഴെ ജീവനക്കാര്‍ മാത്രമാണ് സാലറി ചലഞ്ചിന് വിസമ്മതം അറിയിച്ചത് എന്നാണ് ഭരണപക്ഷ സംഘടനകള്‍ പറയുന്നത്. എന്നാല്‍ ഇതുവരെ 650 പേര്‍ വിസമ്മതം അറിയിച്ചതായിട്ടാണ് പ്രതിപക്ഷ സംഘടനകള്‍ അവകാശപ്പെടുന്നത്. സാലറി ചലഞ്ചില്‍ നിന്ന് വിട്ട് നില്‍ക്കുന്നവരെ ആകര്‍ഷിക്കാനായി വായ്പാ പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ് ഭരണപക്ഷ യൂണിയനുകള്‍.

ഒരു ലക്ഷംരൂപ വായ്പയായി ഒറ്റത്തവണയായി ശമ്പളം നല്‍കുന്നവര്‍ക്ക് ലഭ്യമാണെന്നാണ് കേരള യൂണിവേഴ്‌സിറ്റി എംപ്ലോയീസ് കോഓപ്പറേറ്റീവ് സൊസൈറ്റി അറിയിച്ചിരുക്കുന്നത്. ഇത് 24 തുല്യ ഗഡുക്കളായി തിരിച്ചടക്കണം.

 

 

 

 

 

 

Read more topics: Employees, no , salary challenge
English summary
Employees ready to tell no to salary challenge
topbanner

More News from this section

Subscribe by Email