Friday May 24th, 2019 - 5:28:pm
topbanner
topbanner

അടിതെറ്റി വീണ ആനയ്ക്കടിയിൽപ്പെട്ട് പാപ്പാന് ദാരുണാന്ത്യം [വീഡിയോ]

NewsDesk
അടിതെറ്റി വീണ ആനയ്ക്കടിയിൽപ്പെട്ട് പാപ്പാന് ദാരുണാന്ത്യം [വീഡിയോ]

കോട്ടയം: അടിതെറ്റി വീണ ആനയ്ക്കടിയിൽപ്പെട്ട് പാപ്പാന് ദാരുണാന്ത്യം. ഭാരത് ആശുപത്രി ഗ്രൂപ്പിന്റെ കൊമ്പൻ ഭാരത് വിശ്വനാഥന്റെ അടിയിൽപ്പെട്ടാണ് പാപ്പാൻ മരിച്ചത്. ആനയുടെ ഒന്നാം പാപ്പാൻ അരുണിനാണ് ദാരുണാന്ത്യമുണ്ടായത്.
ഞായറാഴ്ച രാവിലെ ഒൻപതരയോടെ ആനയെ കെട്ടുന്ന കാരാപ്പുഴയിലെ പുരയിടത്തിലായിരുന്നു സംഭവം. ആനയെ കുളിപ്പിക്കുന്നതിനായി ചങ്ങല അഴിച്ച് നിർത്തിയിരിക്കുകയായിരുന്നു.

ഇതിനിടെ പാപ്പാൻ ആനയോട് കിടക്കാൻ ആവശ്യപ്പെട്ടു. പാപ്പാൻ നിർദേശിച്ച സ്ഥലത്തിന്റെ എതിർദിശയിലേയ്ക്കാണ് ആന ഉടൻ കിടന്നത്. ഈ സമയം നില തെറ്റിയ കൊമ്പൻ ഒരു വശത്തേയ്ക്ക് മറിഞ്ഞു. ആന വീഴുന്നത് കണ്ട് പാപ്പാൻ ഓടി മാറാൻ ശ്രമിച്ചെങ്കിലും, പനമ്പട്ടയിൽ തട്ടി പാപ്പാൻ താഴെ വീണു.

ഇതോടെ ആന പാപ്പാന്റെ പുറത്തേയ്ക്ക് മറിഞ്ഞ് വീഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
ഒപ്പമുണ്ടായിരുന്ന മറ്റ് പാപ്പാൻമാർ ഓടിയെത്തിയപ്പോഴേയ്ക്കും ഇയാൾ ആനയ്ക്ക് അടിയിൽപ്പെട്ടിരുന്നു. തുടർന്ന് ആനയെ എഴുന്നേൽപ്പിച്ച ശേഷമാണ് പാപ്പാനെ പുറത്തെടുത്തത്. ഭാരത് ആശുപത്രിയിൽ എത്തിച്ചപ്പേഴേയ്ക്കും പാപ്പാന്റെ മരണം സംഭവിച്ചിരുന്നു. മൃതദേഹം ഭാരത് ആശുപത്രി മോർച്ചറിയിൽ. സംഭവം അറിഞ്ഞ് വെസ്റ്റ് പൊലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്.

Read more topics: kottayam, Elephant, killed,
English summary
Elephant killed in kottayam kerala
topbanner

More News from this section

Subscribe by Email