Tuesday September 25th, 2018 - 10:52:pm
topbanner

ഇടമലക്കുടിയില്‍ നിന്നും പനി മൂര്‍ച്ഛിച്ച രോഗികളുമായി മെഡിക്കല്‍ കോളേജിലേക്ക്‌ പോയ ആംബുലന്‍സ്‌ അപകടത്തില്‍പ്പെട്ടു; പരിക്കേറ്റവര്‍ റോഡില്‍ അനാഥരായി കിടന്നത് ഒരു മണിക്കൂറോളം...

fasila
ഇടമലക്കുടിയില്‍ നിന്നും പനി മൂര്‍ച്ഛിച്ച രോഗികളുമായി മെഡിക്കല്‍ കോളേജിലേക്ക്‌ പോയ ആംബുലന്‍സ്‌ അപകടത്തില്‍പ്പെട്ടു; പരിക്കേറ്റവര്‍ റോഡില്‍ അനാഥരായി കിടന്നത് ഒരു മണിക്കൂറോളം...

ഇടുക്കി: ഇടമലക്കുടി ആദിവാസിക്കുടിയില്‍ നിന്നും പനി ബാധിച്ച്‌ അടിമാലി താലൂക്ക്‌ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന്‌ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക്‌ രണ്ട്‌ ആദിവാസി രോഗികളുമായി പോയ ആംബുലന്‍സ്‌ ഊന്നുകലിന്‌ സമീപം സ്വകാര്യ ബസുമായി കൂട്ടിയിടിച്ചു. ബുധനാഴ്‌ച വൈകുന്നേരമാണ്‌ സംഭവം.

കുടിയിലെ താമസക്കാരായ ശങ്കുപതി (60), മീനമ്മ (50) എന്നിവരുമായി പോയ ആംബുലന്‍സാണ്‌ അപകടത്തില്‍പ്പെട്ടത്‌. അപകടത്തെ തുടര്‍ന്ന്‌ ഇവരെ കൂടാതെ ആംബുലന്‍സില്‍ ഉണ്ടായിരുന്ന മേഘമ്മ ഉള്‍പ്പടെ മൂന്ന്‌ പേര്‍ക്ക്‌ പരിക്കേറ്റു. അപകടം സംഭവിച്ച ഉടന്‍ സ്വകാര്യ ബസ്‌ നിര്‍ത്താതെ പോകുകയായിരുന്നു.

ആംബുലന്‍സ്‌ ഡ്രൈവര്‍ ഊന്നുകല്‍ പോലീസ്‌ സ്റ്റേഷനിലേക്ക്‌ വിളിച്ചെങ്കിലും ഫോണ്‍ എടുത്തില്ല. ഇതേ തുടര്‍ന്ന്‌ അടിമാലി പോലീസ്‌ സ്റ്റേഷനില്‍ വിവരമറിയിച്ചു. പരിക്കേറ്റ്‌ റോഡില്‍ കിടന്നവരെ ആശുപത്രിയില്‍ എത്തിക്കാന്‍ ആരും തയ്യാറായില്ലെന്നും പറയപ്പെടുന്നു.

ഇതേ തുടര്‍ന്ന്‌ ആംബുലന്‍സ്‌ ഡ്രൈവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന്‌ തൊടുപുഴയില്‍ നിന്നും മറ്റൊരു ആംബുലന്‍സ്‌ എത്തിയാണ്‌ രോഗികളെയും അപകടത്തില്‍ പരിക്കേറ്റവരെയും കോട്ടയം മെഡിക്കല്‍ കോളേജിലേക്ക്‌ കൊണ്ടുപോയത്‌. തൊടുപുഴയില്‍ എത്തിയശേഷം രണ്ട്‌ ആംബുലന്‍സുകളിലാണ്‌ ഇവരെ കൊണ്ടുപോയത്‌.

ആംബുലന്‍സ്‌ ഡ്രൈവര്‍മാര്‍ സൗജന്യമായാണ്‌ ഇവരെ കൊണ്ടുപോയത്‌. തൊടുപുഴയില്‍ നിന്നും ആംബുലന്‍സ്‌ എത്തിയശേഷമാണ്‌ അപകടം നടന്നതിന്‌ സമീപമുള്ള ഊന്നുകല്‍ പോലീസ്‌ സ്റ്റേഷനില്‍ നിന്ന്‌ ഉദ്യോഗസ്ഥര്‍ എത്തിയതെന്നും ആക്ഷേപമുണ്ട്‌.

പരിക്കേറ്റ തങ്ങളെ ആരും തിരിഞ്ഞുനോക്കിയില്ലെന്നും പരിക്കേറ്റ മേഘമ്മ പറഞ്ഞു. പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന്‌ തലചുമടായാണ്‌ കുടിയില്‍ നിന്നും ഇവരെ അടിമാലിയില്‍ എത്തിച്ചത്‌. പാവങ്ങളായതിനാല്‍ അപകടം ഉണ്ടായിട്ടും ആരും തങ്ങളെ സഹായിച്ചില്ലെന്നും ഇവര്‍ പരാതിപ്പെട്ടു.

English summary
Edamalakkudy fever patient ambulance accident injury
topbanner

More News from this section

Subscribe by Email