Monday October 22nd, 2018 - 2:49:am
topbanner
Breaking News

ഇ പി ജയരാജൻ വീണ്ടും മന്ത്രി സഭയിലേക്ക്

NewsDesk
ഇ പി ജയരാജൻ വീണ്ടും മന്ത്രി സഭയിലേക്ക്

തിരുവനന്തപുരം: ഇ പി ജയരാജൻ വീണ്ടും മന്ത്രി സഭയിലേക്ക്. ഇ പിയുടെ മന്ത്രിസഭാ പുനപ്രവേശം സംബന്ധിച്ച് നേതാക്കൾക്കിടയിൽ ധാരണയായതായാണ് സൂചന. വെള്ളിയാഴ്ച സിപിഎം സെക്രെട്ടറിയേറ്റും സംസ്ഥാന സമിതിയും വിഷയം ചര്‍ച്ച ചെയ്യും. തിങ്കളാഴ്ച്ച നടക്കുന്ന എല്‍ഡിഎഫ് യോഗത്തിന് മുൻപ് സിപിഐ യുമായി സിപിഎം വിഷയത്തില്‍ ചർച്ച നടത്തുമെന്നാണ് സൂചന.

ബന്ധുനിയമനക്കേസില്‍ കുറ്റവിമുക്തനായ സാഹചര്യത്തില്‍ മന്ത്രിസഭയിലേക്കു മടങ്ങിവരാനുള്ള ഒരുക്കത്തിലായിരുന്നു ഇ പി ജയരാജന്‍. എ.കെ.ശശീന്ദ്രനു ലഭിച്ച നീതി ഇ.പിക്കും ലഭിക്കണമെന്ന് ഒപ്പമുള്ളവര്‍ വാദിച്ചിരുന്നു.

കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂരില്‍ നിന്നുള്ള എം.എല്‍.എയാണ് ഇ.പി ജയരാജന്‍. . 1991-96ലും 2011 മുതല്‍ കഴിഞ്ഞ അഞ്ച് വര്‍ഷവും ഇ.പി എം.എല്‍.എ ആയിരുന്നു.

വിദ്യാര്‍ത്ഥി യുവജന സംഘടനാ പ്രവര്‍ത്തനത്തിലൂടെ പൊതുരംഗത്ത് വന്ന ഇ.പി ഡി.വൈ.എഫ്.ഐയുടെ ആദ്യത്തെ അഖിലേന്ത്യ പ്രസിഡന്‍റ് ആണ്. പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയുടെ മുന്‍ ജനറല്‍ മാനേജരാണ്.

Read more topics: EP Jayarajan, cabinet,
English summary
EP Jayarajan is back to the cabinet
topbanner

More News from this section

Subscribe by Email