Monday September 24th, 2018 - 8:09:am
topbanner

പെണ്‍കുട്ടിയെ 14 സെക്കന്റ് നോട്ടം ഋഷിരാജ് സിംഗിന്റെ പരാമര്‍ശം അരോചകരം: ഇപി ജയരാജന്‍

NewsDesk
പെണ്‍കുട്ടിയെ 14 സെക്കന്റ് നോട്ടം ഋഷിരാജ് സിംഗിന്റെ പരാമര്‍ശം അരോചകരം: ഇപി ജയരാജന്‍

കൊച്ചി: പെണ്‍കുട്ടിയെ 14 സെക്കന്റ് നോട്ടം ഋഷിരാജ് സിംഗിന്റെ പരാമര്‍ശം അരോചകരം ഇപി ജയരാജന്‍. ഋഷിരാജ് സിംഗിന്റെ പ്രസ്താവന കേള്‍ക്കുന്നവര്‍ക്ക് അരോചകമായി തോന്നുമെന്ന് മന്ത്രി ഇപി ജയരാജന്‍. എക്സൈസ് കമ്മീഷണറുടെ പരാമര്‍ശം വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും തിരുത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഒരു പെണ്‍കുട്ടിയെ 14 സെക്കന്റ് നോക്കി നിന്നതായി പെണ്‍കുട്ടി പരാതിപ്പെട്ടാല്‍ പൊലീസിന് കേസെടുക്കാമെന്ന ഋഷിരാജ് സിംഗിന്റെ പരാമര്‍ശമാണ് വിവാദത്തിനിടയാക്കിയത്. അതിക്രമം നേരിട്ടാല്‍ പെണ്‍കുട്ടികള്‍ പരാതിയുമായി മുന്നോട്ട് വരണമെന്നും നിയമത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തണമെന്നും ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍സി വിദ്യാര്‍ത്ഥികള്‍ സംസ്ഥാന തലത്തില്‍ സംഘടിപ്പിച്ച സാംസ്‌കാരിക കൂട്ടായിമയില്‍ സംസാരിക്കുമ്പോഴായിരുന്നു ഋഷിരാജ് സിംഗിന്റെ പരാമര്‍ശം.

സ്ത്രീകള്‍ തന്നെ വിചാരിച്ചാല്‍ മാത്രമേ ആയുധമില്ലാതെ പുറത്തിറങ്ങി നടക്കാന്‍ പറ്റുന്ന സാഹചര്യമുണ്ടാവുകയുള്ളൂ. മടിച്ചു നില്‍ക്കാതെ പ്രശ്നങ്ങള്‍ പൊലീസിനെ അറിയിക്കണം. സ്വയം രക്ഷയ്ക്കായുള്ള അടിസ്ഥാന കാര്യങ്ങളാണ് വിദ്യാര്‍ത്ഥികള്‍ ആദ്യം കരുതേണ്ടത്.

കേരളത്തിലെ സ്ത്രീപീഡനത്തെ കുറിച്ചുള്ള പ്രസാതവനയാണ് വിവാദമായിരിക്കുന്നത്. ഋഷിരാജ് സിംഗിന്റെ പ്രസ്താവന വസ്തുതയ്ക്ക് നിരക്കാത്തതാണെന്ന് ഇതിനോടകം തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. വേണമെങ്കില്‍ കത്തിയോ കുരുമുളക് സ്പ്രേയോ കൈയ്യില്‍ കരുതണമെന്ന് എക്സൈസ് കമ്മീഷണറായ ഋഷിരാജ് സിംഗ് പറഞ്ഞിരുന്നു.

മുന്‍ ഡി ജി പി മനസ് തുറന്നു; കണ്ണൂര്‍ മുഴക്കുന്ന് മൃദുംഗ ശൈലേശ്വരി ക്ഷേത്രത്തില്‍ ഭക്തജന പ്രവാഹം

കൊച്ചി പഴയ കൊച്ചിയല്ല:ലൈംഗികത തുളുമ്പുന്ന ബിക്കിനി ഷോ, ഇഷ്ടം പോലെ ലഹരി മരുന്ന്

ട്യൂമര്‍ ഓപ്പറേഷന്‍ വിജയകരം, ഞാന്‍ സുഖമായിരിക്കുന്നു: നടി ശരണ്യ

Read more topics: EP Jayarajan, rishiraj singh
English summary
Minister EP Jayarajan against rishiraj singh about girls safety
topbanner

More News from this section

Subscribe by Email