Wednesday October 24th, 2018 - 2:11:am
topbanner
Breaking News

ഇ.പി ജയരാജന് വ്യവസായം

Renjini
ഇ.പി ജയരാജന് വ്യവസായം

കണ്ണൂർ: മന്ത്രിസ്ഥാനത്തേക്ക് തിരികെയെത്തുന്ന ഇപി ജയരാജന് വ്യവസായ വകുപ്പ് നല്‍കും. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റാണ് തീരുമാനം കൈക്കൊണ്ടത്.അന്തിമ തീരുമാനം സംസ്ഥാന കമ്മറ്റിയിലുണ്ടാകും. സി.പി.ഐക്ക് ചീഫ് വിപ്പ് പദവി നൽകാനും തീരുമാനമായി.

മറ്റ് മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റം വന്നേക്കും.സത്യപ്രതിജ്ഞ ചൊവ്വാഴ്ച  നടക്കും. നിലവില്‍ വ്യവസായ വകുപ്പ് കൈകാര്യം ചെയ്യുന്നത് എസി മൊയ്തീനാണ്.ബന്ധുനിയമന വിവാദത്തെ തുടർന്ന് 2016 ഒക്ടോബർ 14നാണ് പിണറായി വിജയൻ മന്ത്രിസഭയിൽ നിന്ന് ഇ.പി ജയരാജൻ രാജിവെച്ചത്.

പിന്നീട് വിജിലൻസ് റിപ്പോർട്ടിൻറെ പശ്ചാത്തലത്തിൽ ജയരാജനെ കോടതി കുറ്റവിമുക്തനാക്കി. ഇതോടെയാണ് ജയരാജൻറെ പുനപ്രവേശനത്തിനുളള വഴിതെളിഞ്ഞത്.പുതിയ മാറ്റമുണ്ടാകുന്നതോടെ അദ്ദേഹത്തിന് കായിക വകുപ്പ് മാത്രമാകും കൈകാര്യം ചെയ്യേണ്ടിവരിക.ചികിത്സാർഥം മുഖ്യമന്ത്രി പിണറായി വിജയൻ ഈ മാസം 19ന് അമേരിക്കയിലേക്ക് പോവുന്നതിനാൽ അതിനു മുൻപ് സത്യപ്രതിജ്ഞ നടത്താനാണ് ആലോചന.

Read more topics: EP Jayarajan, Industry, Minister
English summary
EP Jayarajan Industry Minister
topbanner

More News from this section

Subscribe by Email