Wednesday June 26th, 2019 - 8:35:am
topbanner
topbanner

പരാജയം സംഘടിത നീക്കത്തിന്‍റെ ഭാഗം; സി ദിവാകരൻ

RA
പരാജയം സംഘടിത നീക്കത്തിന്‍റെ ഭാഗം; സി ദിവാകരൻ

തിരുവനന്തപുരം: ഇടതുപക്ഷത്തിന്‍റെ പരാജയം ഒരു സംഘടിത നീക്കത്തിന്‍റെ ഭാഗമാണെന്ന് സി ദിവാകരൻ. ഇടതുപക്ഷത്തെ തോൽപ്പിക്കാൻ കോർപ്പറേറ്റുകളും മൂലധന ശക്തികളും ഒരുമിച്ചു. ജനങ്ങളുടെ പൾസ് മനസിലാക്കി പ്രവർത്തിക്കാൻ ഇടതുപക്ഷത്തിന് കഴിഞ്ഞില്ല. സംസ്ഥാനസർക്കാരിന്‍റെ പ്രവർത്തനം വേണ്ടവിധം ജനങ്ങളിലേക്ക് എത്താനായില്ല.

ഇതിന്‍റെ കാരണം ഇടതുപക്ഷം പരിശോധിക്കണമെന്നും സി ദിവാകരൻ പറഞ്ഞു. ഇടതുപക്ഷ സ്ഥാനാർത്ഥികൾ ജയിച്ച് കേന്ദ്രത്തിൽ ചെന്നാൽ ഭരണത്തിന്‍റെ ഭാഗമാകാൻ ആകില്ല എന്ന് ജനങ്ങൾ കരുതി. ഇടതുപക്ഷം കൂടി ഉണ്ടെങ്കിലേ ബദൽ സർക്കാർ രൂപീകരിക്കാനാകൂ എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ ആയില്ലെന്നും അദ്ദേഹം പറഞ്ഞു.

രാജ്യം പോയാലും ജനാധിപത്യം തകർന്നാലും ജനങ്ങളുടെ മൗലികാവകാശങ്ങൾ നഷ്ടപ്പെട്ടാലും ഇടതുപക്ഷത്തെ തോൽപ്പിക്കണം എന്ന ലക്ഷ്യത്തോടെ സംഘടിത ശ്രമം ന‍ടന്നു. ഇടതുപക്ഷത്തെ ഭയക്കുന്നത് കുത്തകകളും കോർപ്പറേറ്റുകളുമാണ്. കുത്തക കമ്പനികൾ, കോടീശ്വരൻമാർ, യാഥാസ്ഥിതികർ തുടങ്ങിയവരെല്ലാം ഇടതുപക്ഷത്തിന് എതിരായി ഒന്നിച്ചു. കുത്തകകളുടെ ഇവന്‍റ് മാനേജ്മെന്‍റായി തെരഞ്ഞെടുപ്പ് മാറിയെന്നും സി ദിവാകരൻ പറഞ്ഞു.

തിരുവനന്തപുരം സീറ്റിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ശശി തരൂരിനെ താൻ അഭിനന്ദിക്കുന്നു. രാവും പകലും തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കഷ്ടപ്പെട്ട ആയിരക്കണക്കിന് ഇടതുപക്ഷ പ്രവർത്തകർ ഇപ്പോൾ വല്ലാത്തൊരു അവസ്ഥയിലാണ്. അവരുടെ പ്രവർത്തനം വിലപ്പെട്ടതായിരുന്നുവെന്നും പ്രവർത്തകർ നിരാശപ്പെട്ടരുതെന്നും സി ദിവാകരൻ പറഞ്ഞു.

Read more topics: ELECTION, C DIVAKARAN ,STATEMENT
English summary
ELECTION C DIVAKARAN STATEMENT
topbanner

More News from this section

Subscribe by Email