Saturday September 22nd, 2018 - 5:26:pm
topbanner

എടപാൾ പീഡനം; പ്രതികൾക്ക് ജാമ്യം ലഭിച്ചു

RA
എടപാൾ പീഡനം; പ്രതികൾക്ക് ജാമ്യം ലഭിച്ചു

മ​ഞ്ചേ​രി: എടപാൾ തിയേറ്റർ പീഡനക്കേസിലെ പ്രതികൾ ജാമ്യം ലഭിച്ചു. മ​ഞ്ചേ​രി പോ​ക്സോ സ്പെ​ഷ​ല്‍ കോ​ട​തി ചു​മ​ത​ല​യു​ള്ള അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ സെ​ഷ​ന്‍​സ് കോ​ട​തി (ര​ണ്ട്) ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ഒ​ന്നാം​പ്ര​തി തൃ​ത്താ​ല കാ​ങ്കു​ന്ന​ത്ത് മൊ​യ്തീ​ന്‍​കു​ട്ടി (60), ര​ണ്ടാം​പ്ര​തി കു​ട്ടി​യു​ടെ മാ​താ​വ് എ​ന്നി​വ​ര്‍​ക്കാ​ണ് ജ​ഡ്ജി എ.​വി.​നാ​രാ​യ​ണ​ന്‍ ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം അ​നു​വ​ദി​ച്ച​ത്. കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കു​ന്ന​തി​നു പോ​ലീ​സ് വ​രു​ത്തി​യ വീ​ഴ്ച​യെ​ത്തു​ട​ര്‍​ന്നു പീ​ഡ​ന​ക്കേ​സ് പ്ര​തി​ക​ള്‍​ക്ക് ജാ​മ്യം ലഭിച്ചത്.

2018 ഏ​പ്രി​ല്‍ 18നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. മാതാവിന്റെ ഒത്താശയോടെ പത്തുവയസുകാരിയെ പ്ര​തി പീ​ഡി​പ്പി​ക്കു​ന്ന​തു തി​യേ​റ്റ​റി​ലെ സി​സി​ടി​വി​യി​ല്‍ പ​തി​യു​ക​യാ​യി​രു​ന്നു. തി​യേ​റ്റ​ര്‍ ഉ​ട​മ ന​ല്‍​കി​യ സി​സി​ടി​വി ദൃ​ശ്യ​ത്തെ​ത്തു​ട​ര്‍​ന്നു ചൈ​ല്‍​ഡ് ലൈ​ന്‍ അ​ധി​കൃ​ത​ര്‍ ച​ങ്ങ​രം​കു​ളം പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. കു​ട്ടി​യെ പീ​ഡി​പ്പി​ക്കു​ന്ന​തി​ന് പ്ര​തി​ക്ക് ഒ​ത്താ​ശ ന​ല്‍​കി എ​ന്ന കേ​സി​ലാ​ണ് മാ​താ​വി​നെ മേ​യ് 13ന് ​പോ​ക്സോ വ​കു​പ്പ് അ​നു​സ​രി​ച്ച്‌ അ​റ​സ്റ്റ് ചെ​യ്ത​ത്.

അ​റ​സ്റ്റ് ന​ട​ന്നു 90 ദി​വ​സ​ത്തി​ന​കം കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്നാ​ണ് ച​ട്ടം. ഇ​തു പാ​ലി​ക്കാ​ത്ത​പ​ക്ഷം സ്വാ​ഭാ​വി​ക ജാ​മ്യ​ത്തി​ന് പ്ര​തി അ​ര്‍​ഹ​യാ​ണെ​ന്ന അ​ഭി​ഭാ​ഷ​ന്‍ കെ.​വി.​സാ​ബു​വി​ന്‍റെ വാ​ദം കോ​ട​തി അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​ക്ക​ഴി​ഞ്ഞ പ​ത്തി​നാ​ണ് അ​റ​സ്റ്റ് ചെ​യ്ത് 90 ദി​വ​സം പൂ​ര്‍​ത്തി​യാ​കു​ന്ന​ത്. എ​ന്നാ​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കേ​ണ്ട പ​ത്താം തി​യ​തി പ്രോ​സി​ക്യൂ​ഷ​ന്‍ കോ​ട​തി​യോ​ടു കൂ​ടു​ത​ല്‍ സ​മ​യം ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

പോ​ക്സോ കേ​സി​ന്‍​റെ അ​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​യി​ല്ലെ​ന്ന കാ​ര​ണം ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു പ്രോ​സി​ക്യൂ​ഷ​ന്‍ ആ​വ​ശ്യം. എ​ന്നാ​ല്‍ കോ​ട​തി ഇ​തു അം​ഗീ​ക​രി​ച്ചി​ല്ല. പോ​ക്സോ നി​യ​മ പ്ര​കാ​രം കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കു​ന്ന​ത് നീ​ട്ടാ​ന്‍ കോ​ട​തി​യ്ക്കു അ​ധി​കാ​ര​മി​ല്ലെ​ന്ന് ജ​ഡ്ജി ചൂ​ണ്ടി​ക്കാ​ട്ടി.

11 ാം തി​യ​തി ര​ണ്ടാം​ശ​നി​യും 12-ാം തി​യ​തി ഞാ​യ​റും ആ​യ​തി​നാ​ല്‍ ഇ​ന്ന​ലെ​യാ​ണ് തൃ​ശൂ​ര്‍ സ്പെ​ഷ​ല്‍ ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി ഉ​ല്ലാ​സ് മ​ഞ്ചേ​രി കോ​ട​തി​യി​ല്‍ 450 പേ​ജു​ള്ള കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത്. ഒ​ന്നാം​പ്ര​തി മൊ​യ്തീ​ന്‍​കു​ട്ടി​ക്കെ​തി​രെ ഇ​ന്ത്യ​ന്‍ ശി​ക്ഷാ നി​യ​മം 376 (ബ​ലാ​ത്സം​ഗം), പോ​ക്സോ വ​കു​പ്പി​ലെ അ​ഞ്ച്, ആ​റ്, ഒ​ന്പ​ത്, പ​ത്ത് വ​കു​പ്പു​ക​ളും ചു​മ​ത്തി​യി​ട്ടു​ണ്ട്. പെ​ണ്‍​കു​ട്ടി​യു​ടെ മാ​താ​വി​ന്‍​റെ പേ​രി​ല്‍ പോ​ക്സോ വ​കു​പ്പി​ലെ 16, 17, ജു​വ​നൈ​ല്‍ വ​കു​പ്പ് 75 എ​ന്നി​വ​യു​മു​ണ്ട്. ചൈ​ല്‍​ഡ് ലൈ​ന്‍ പ്ര​വ​ര്‍​ത്ത​ക​രും തി​യ​റ്റ​ര്‍ ജീ​വ​ന​ക്കാ​രു​മ​ട​ക്കം 55 സാ​ക്ഷി​ക​ളാ​ണു​ള​ള​ത്.

Read more topics: EDAPAL, RAPE, CASE
English summary
EDAPAL RAPE CASE
topbanner

More News from this section

Subscribe by Email