Wednesday March 20th, 2019 - 5:17:am
topbanner
topbanner

മാധ്യമങ്ങൾക്കു മുൻപിൽ തൊഴുകൈയോടെ വികാരഭരിതനായി സജി ചെറിയാൻ

Mithun muyyam
മാധ്യമങ്ങൾക്കു മുൻപിൽ തൊഴുകൈയോടെ വികാരഭരിതനായി സജി ചെറിയാൻ

ആലപ്പുഴ: ചെങ്ങന്നൂരിൽ തിരഞ്ഞെടുപ്പിന്റെ പേര് പറഞ്ഞ് വർഗ്ഗീയത ഇളക്കി നാട്ടുകാരെ ചേരിതിരിച്ച്‌ തമ്മിലടിപ്പിക്കാൻ ശ്രമിക്കരുതെന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥി സജി ചെറിയാൻ. താൻ ജനിച്ചുവളർന്ന നാടാണ് ചെങ്ങന്നൂർ , ഞാൻ അമ്പലങ്ങളിലും പള്ളികളിലും മറ്റ് ആരാധനാലയങ്ങളിലും പോകാറുണ്ടെന്നും എല്ലാ വിശ്വാസങ്ങളെയും ബഹുമാനിക്കുന്ന ആളാണ് താനെന്നും തന്നെ ഈ നാട്ടുകാർക്ക് അറിയാം എന്നും തന്റെ പേരിൽ പ്രചരിപ്പിക്കുന്ന വ്യാജ വാർത്തകൾ തനിക്കും തന്നെ അറിയാവുന്ന നാട്ടുകാർക്കും ഒരുപാട് വിഷമമുണ്ടാക്കി എന്ന് സജി ചെറിയാൻ പത്രസമ്മേളനത്തിൽ പറഞ്ഞു.

ചെങ്ങന്നൂരിൽ ഞങ്ങൾ ചർച്ച ചെയ്യുന്നത് ചെങ്ങന്നൂരിന്റെ വികസനമാണ് മറ്റു രാഷ്ട്രീയ കക്ഷികളും വികസനം ചർച്ച ചെയ്തു ഇലക്ഷന് നേരിടണമെന്നും വർഗീയത ഇളക്കി ജാതി പറഞ്ഞു ജനങ്ങളെ ഭിന്നിപ്പിക്കുന്നത് വേദനാജനകമാണെന്നും ചെങ്ങന്നൂരിൽ ഇത്രയും വർഷം എല്ലാ മതവിഭാഗക്കാരും ഒറ്റക്കെട്ടായാണ് ജീവിച്ചുപോരുന്നത് അത് ഇല്ലാതാക്കാൻ ബിജെപി ശ്രമിക്കരുതെന്നും കോൺഗ്രസ് അതിന് കൂട്ടു നിൽക്കരുതെന്നും സജി ചെറിയാൻ അഭ്യർത്ഥിച്ചു

Viral News

Read more topics: alappuzha, chengannor, election,
English summary
Do not try to disconnect people saji cheriyan
topbanner

More News from this section

Subscribe by Email