Tuesday November 20th, 2018 - 5:32:pm
topbanner

സര്‍ക്കാരിനെ ഓഖിയില്‍ കുടുക്കി നേടിയത് കാര്‍ട്ടൂണില്‍ ഒന്നാം സ്ഥാനം

SNEHA
സര്‍ക്കാരിനെ ഓഖിയില്‍ കുടുക്കി നേടിയത് കാര്‍ട്ടൂണില്‍ ഒന്നാം സ്ഥാനം

കോഴിക്കോട്/പേരാമ്പ്ര : ദുരന്തമുന്നറിയിപ്പുകള്‍ കാണാതെ പോയ സര്‍ക്കാരിനെ ഓഖിയില്‍ ചുഴറ്റിയടിച്ച് കാര്‍ട്ടൂണില്‍ ഒന്നാം സ്ഥാനം. കോഴിക്കോട് റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം കാര്‍ട്ടൂണ്‍ രചനാ മത്സരത്തിലാണ് പുതുപ്പണം ജെ.എന്‍.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ശരണ്‍വാസന്‍ 'ഉത്തരവാദിത്ത പൊട്ടര്‍' എന്ന കാര്‍ട്ടൂണ്‍ വരച്ച് ഒന്നാം സ്ഥാനം നേടിയത്.

ഓഖി യായിരുന്നു രചനാ വിഷയം. മുന്നറിയിപ്പെന്ന മുട്ടയിട്ട് അടയിരിക്കുന്ന തള്ളക്കോഴിയും കൂട്ടിരിക്കുന്ന പൂവന്‍കോഴിയും തമ്മിലുള്ള കോഴിപ്പോരില്‍ മുന്നറിയിപ്പ് കാണാതെ പോകുകയും തളളക്കോഴിയെ കടലില്‍ തള്ളിയിട്ട് കരയിലിരുന്ന് നട്ടുച്ചക്ക് ഓഖി, ഓഖി എന്നു കൂവുന്ന പൂവന്‍കോഴിയുമാണ് കാര്‍ട്ടൂണിലുള്ളത്. ഓഖിയുടെ ചൂട് സംസ്ഥാന രാഷ്ട്രീയത്തില്‍ ആഞ്ഞുവീശുമ്പോഴാണ് ശരണ്‍വാസന്റെ കാര്‍ട്ടൂണ്‍ ശ്രദ്ധേയമാവുന്നത്.

ഹൈസ്‌ക്കൂള്‍ വിഭാഗം കാര്‍ട്ടൂണ്‍ രചന മത്സരത്തിലും ഓഖി കടന്നു വന്നു. മൊബൈല്‍ ഓഖിയുടെ പിടിയില്‍ എന്നു പേരിട്ട രചനക്കാണ് ഒന്നാം സ്ഥാനം. കൊയിലാണ്ടി ജി.ജിഎച്ച്എസ്എസിലെ പ്രണിത പ്രദീപാണ് കേരള രാഷ്ടീയത്തെ ഓഖിയുടെ പിടിയിലാക്കി ഒന്നാം സ്ഥാനം നേടിയത്.

English summary
District School Kalolsavam cartoon Okhhi.
topbanner

More News from this section

Subscribe by Email