topbanner
Friday October 20th, 2017 - 4:53:am
topbanner

സംവിധായകൻ ജയസൂര്യയുടെ പരാതി: പോലീസ് വെട്ടിലാകുന്നു

fasila
സംവിധായകൻ ജയസൂര്യയുടെ പരാതി: പോലീസ് വെട്ടിലാകുന്നു

ചേർത്തല: കഴിഞ്ഞ ദിവസം ക്ഷേത്രദർശനം കഴിഞ്ഞ് കുടുംബത്തോടൊപ്പം കാറിൽ പോവുകയായിരുന്ന സിനിമാനടനും സംവിധായകനുമായ ജയസൂര്യയെ പോലീസ് ഉദ്യോഗസ്ഥൻ മർദിച്ചതായാണ് പരാതി. മുഖത്ത് അടിയേറ്റ ജയസൂര്യ ചേർത്തല ഗവ.താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടുകയും ചേർത്തല ഡിവൈഎസ്പിക്ക് പരാതി നൽകുകയും ചെയ്തു.

പഴയകാല നാടക–സിനിമാ സംവിധായകനും തിരക്കഥാകൃത്തുമായ എസ്എൽ.പുരം സദാനന്ദന്റെ മകൻ യവനികയിൽ എസ്.ജയസൂര്യ(47)യ്ക്ക് നേരെയാണ് അതിക്രമമുണ്ടായത്. ദേശീയപാതയിൽ എരമല്ലൂർ ജംക്ഷന് സമീപം ഇന്നലെ ഉച്ചയോടെയാണ് സംഭവം. ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകും വഴി എരമല്ലൂരിൽ സിഗ്നൽ പോയിന്റിൽ കാത്തുകിടക്കുകയായിരുന്ന ജയസൂര്യ സിഗ്നൽ ലഭിച്ചപ്പോൾ കാർ മുന്നോട്ടെടുക്കുകയും ഇതിനിടെ പിന്നിൽ നിന്നുവന്ന ലോറി കാറിന്റെ വശത്ത് ഇടിച്ചു.

ഇടിയുടെ ആഘാതത്തിൽ കാർ നിയന്ത്രണംവിട്ട് അരുകിലൂടെ വന്ന ബൈക്കിൽ തട്ടുകയും ബൈക്ക് യാത്രികൻ മറിഞ്ഞുവീഴുകയും ചെയ്തു. ഇതേ സമയം ജംക്ഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ ഓടിവന്ന് അസഭ്യം പറയുകയും കാറിന്റെ ഡോർ തുറന്ന് ഡ്രൈവറായ ജയസൂര്യയെ പിടിച്ചിറക്കി കരണത്ത് അടിക്കുകയുമായിരുന്നുവെന്നാണ് പരാതി.

ജയസൂര്യയുടെ ഷർട്ടിന് കുത്തിപിടിച്ച് അരൂർ സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും ചെയ്തതായും പറഞ്ഞു. വാഹനത്തിന്റെ രേഖകൾ ഹാജരാക്കിയശേഷമാണ് വിട്ടയച്ചത്. തുടർന്ന് ഇവർ ക്ഷേത്രദർശനത്തിന് പോവാതെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇതിനിടെയാണ് ജയസൂര്യയ്ക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതും ആശുപത്രിയിൽ ചികിൽസ തേടിയതും.

Read more topics: Director, Jayasurya, complaint
English summary
Director Jayasurya's complaint: The police are under attack.
topbanner topbanner

More News from this section

Subscribe by Email