Tuesday November 13th, 2018 - 9:37:pm
topbanner

സംവിധായകന്‍ കെ.ആര്‍.മോഹനന്‍ അന്തരിച്ചു

suvitha
സംവിധായകന്‍ കെ.ആര്‍.മോഹനന്‍ അന്തരിച്ചു

സംവിധായകൻ കെ.ആര്‍.മോഹനന്‍ (69) അന്തരിച്ചു. ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാൻ കൂടിയായിരുന്നു കെ.ആര്‍.മോഹനന്‍. ഞായറാഴ്ച്ച വൈകിട്ട് അഞ്ചു മണിയോടെ തിരവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. . കഴിഞ്ഞ ഒരു മാസത്തോളമായി ചികിത്സയിലായിരുന്നു. അശ്വത്ഥാമ, പുരുഷാര്‍ഥം, സ്വരൂപം എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത് അദ്ദേഹം ശ്രദ്ധേയനായി.

മാടമ്പ് കുഞ്ഞുകുട്ടന്റെ നോവലിനെ ആസ്പദമാക്കി 1978ല്‍ ഒരുക്കിയ ആദ്യ ചിത്രമായ അശ്വത്ഥാമയ്ക്ക് ആ വര്‍ഷത്തെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു. സി.വി.ശ്രീരാമന്റെ ചെറുകഥയെ ആസ്പദമാക്കി 1987ല്‍ ഒരുക്കിയ രണ്ടാമത്തെ ചിത്രം പുരുഷാര്‍ഥത്തിന് ആ വര്‍ഷത്തെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന സര്‍ക്കാറിന്റെ പുരസ്കാരം സ്വന്തമാക്കി.

1992ല്‍ പുറത്തിറങ്ങിയ സ്വരൂപമാണ് അദ്ദേഹത്തിന്റെ അവസാന ചിത്രം. തിരുവനന്തപുരം ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ഓഫീസില്‍ ഞായറാഴ്ച്ച വൈകിട്ട് അദ്ദേഹത്തിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചു. സംസ്കാരം നാളെ സ്വദേശമായ തൃശൂര്‍ ചാവക്കാട്ടില്‍ വെച്ച്‌ നടക്കും.

Read more topics: Director, KR Mohanan, passes away,
English summary
Director KR Mohanan passes away
topbanner

More News from this section

Subscribe by Email