Friday November 16th, 2018 - 8:58:am
topbanner

ദിലീപിന് തിരിച്ചടി.. ഹര്‍ജി കോടതി തള്ളി: ദൃശ്യങ്ങള്‍ നല്‍കാനാകില്ല

Renjini
ദിലീപിന് തിരിച്ചടി.. ഹര്‍ജി കോടതി തള്ളി: ദൃശ്യങ്ങള്‍ നല്‍കാനാകില്ല

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദൃശ്യങ്ങള്‍ ദിലീപിന് നല്‍കാനാകില്ലെന്ന് കോടതി. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയാണ് ദൃശ്യങ്ങള്‍ ലഭിക്കണമെന്ന ദിലീപിന്റെ ആവശ്യ തള്ളിയത്. കൂടാതെ, നടിയെ ആക്രമിച്ച കേസിന്റെ വിചാരണ ജില്ലാ സെഷന്‍സ് കോടതിയിലേക്ക് മാറ്റാനും അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തീരുമാനിച്ചു.

ദൃശ്യങ്ങള്‍ ദിലീപിന് നല്‍കിയാല്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് കോടതി വിലയിരുത്തിയത്.നടിയുടെ സ്വകാര്യതയെ മാനിക്കണമെന്നുള്ള പ്രോസിക്യൂഷന്‍ നിലപാട് അംഗീകരിച്ച കോടതി ഹര്‍ജി തള്ളുകയായിരുന്നു. 

നേരത്തെ ഈ ദൃശ്യങ്ങള്‍ കാണാന്‍ ദിലീപിന് കോടതി അനുമതി നല്‍കിയിരുന്നു. ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്യപ്പെട്ടതായി സംശയമുണ്ടെന്ന് ചൂണ്ടിക്കാട്ടിയും കൂടുതല്‍ പരിശോധന വേണമെന്ന് ആവശ്യപ്പെട്ടുമായിരുന്നു ദിലീപ് ദൃശ്യങ്ങളുടെ പകര്‍പ്പ് വേണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്.

Read more topics: Dileep, plea, rejected, not, give, scenes
English summary
Dileep's plea rejected Can not give the scenes
topbanner

More News from this section

Subscribe by Email