Friday September 21st, 2018 - 3:34:pm
topbanner
Breaking News

ഡ്രോണ്‍ പറത്തി തൃശൂര്‍ പൂരത്തിന്റെ ചിത്രങ്ങള്‍ എടുത്ത യുവാവ് അറസ്റ്റില്‍

NewsDesk
ഡ്രോണ്‍ പറത്തി തൃശൂര്‍ പൂരത്തിന്റെ ചിത്രങ്ങള്‍ എടുത്ത യുവാവ് അറസ്റ്റില്‍

തൃശൂര്‍: കലക്ടറുടെ ഉത്തരവും പൊലീസിന്റെ സുരക്ഷാ മുന്നറിയിപ്പും മറികടന്നു പൂരം നടക്കുന്ന സ്ഥലത്തു ക്യാമറ ഘടിപ്പിച്ച ഡ്രോണ്‍ പറത്തി ഫോട്ടോ പകര്‍ത്തിയ ഫ്രീലാന്‍സ് ഫൊട്ടോഗ്രാഫറെ പൊലീസ് അറസ്റ്റ് ചെയ്തു. . അരിമ്പൂര്‍ സ്വദേശി ധീരജ പള്ളിയലാണ് അറസ്റ്റിലായത്.

സുരക്ഷാ ക്രമീകരണങ്ങളെ കളിയാക്കിയും ജാമറുകളെയും സിഗ്‌നലുകളെയും നിര്‍വീര്യമാക്കി എന്നും അവകാശപ്പെട്ടു ധീരജ് പൂരദിവസം എടുത്ത ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ശക്തന്‍ ബസ് സ്റ്റാന്‍ഡിന്റെ പരിസരത്തുനിന്നാണ് ധീരജ് ഡ്രോണ്‍ നിയന്ത്രിച്ചത്. ഡ്രോണ്‍ പൊലീസ് പിടിച്ചെടുത്തു. പൂരത്തിനെത്തുന്ന ആനകള്‍ ഡ്രോണ്‍ കാരണം പ്രകോപിതരാകാന്‍ സാധ്യതയുണ്ടായിരുന്നതിനാലാണ് നിരോധിനം ഏര്‍പ്പെടുത്തിയതെന്നു പൊലീസ് പറഞ്ഞു.

പൂരത്തിനിടയിലേക്കു ഹെലികാം വീണിരുന്നെങ്കില്‍ വന്‍ അപകടം ഉണ്ടാകുമായിരുന്നെന്നാണ് പൊലീസ് നിരത്തുന്ന മറ്റൊരു കാരണം. ചിത്രങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച ഐപാഡ് കണ്ടെത്തിയിട്ടില്ല. മറ്റേതെങ്കിലും കാര്യത്തിന് ഡ്രോണും ഐപാഡും ഉപയോഗിച്ചിട്ടുണ്ടോ എന്നു പരിശോധിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

അമ്പിളി ഫാത്തിമ ഗുരുതരാവസ്ഥയില്‍

 കണ്ണൂര്‍: പൂവാലന്മാരെ കുടുക്കാനിറങ്ങിയ വനിത പോലീസ് കുടുങ്ങി

ഒമാനില്‍ മലയാളി നഴ്‌സിന്റെ കൊലപാതകം; ഭര്‍ത്താവ് കസ്റ്റഡിയില്‍

 

English summary
Dheeraj Palliyil police arrest shot it, The Thrissur Pooram, from the heights The team DARE,
topbanner

More News from this section

Subscribe by Email