Wednesday October 17th, 2018 - 8:47:am
topbanner
Breaking News

ശബരിമലയിലെ മേല്‍ശാന്തിയാവാന്‍ വിഷ്ണു നാരായണന് ദേവസ്വം ബോര്‍ഡിന്റെ വിലക്ക്

NewsDesk
ശബരിമലയിലെ മേല്‍ശാന്തിയാവാന്‍ വിഷ്ണു നാരായണന് ദേവസ്വം ബോര്‍ഡിന്റെ വിലക്ക്

കോട്ടയം: ദേവസ്വം ബോര്‍ഡും സര്‍ക്കാരും സുപ്രീം കോടതി വിധിവന്നതിനു പിന്നാലെ ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ കാണിക്കുന്ന ആവേശം പിന്നോക്ക ജാതിക്കാരെ ശബരിമല മേല്‍ ശാന്തിയാക്കാന്‍ കാണിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ജാതിയും കുലവും നോക്കാതെ മേല്‍ശാന്തി നിയമനം നടത്തണമെന്ന സുപ്രീം കോടതി നിര്‍ദേശിച്ചിട്ട് 16 വര്‍ഷം പിന്നിടുമ്പോഴും അപേക്ഷ സ്വീകരിക്കാന്‍ തയ്യാറാകുന്നില്ല.

കഴിഞ്ഞ രണ്ട് വര്‍ഷമായി കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അപേക്ഷ സമര്‍പ്പിച്ച കോട്ടയം മൂലവട്ടം ശ്രീനികേതനില്‍ സി.വി.വിഷ്ണുനാരായണന്റെ നിയമ അപേക്ഷയാണ് മലയാള ബ്രാഹ്മണനല്ലെന്ന കാര്യം പറഞ്ഞ്. തള്‌ളുന്നത്. ഈഴവ ജാതിയില്‍ പെട്ടയാണ് വിഷ്ണുനാരായണന്‍.

ഇത്തവണ സമര്‍പ്പിച്ച അപേക്ഷയും തള്ളിക്കൊണ്ട് കഴിഞ്ഞ ദിവസം കത്ത് ലഭിച്ചിരുന്നു. ഇതില്‍ പരാതിയുണ്ടെങ്കില്‍ സമര്‍പ്പിക്കാന്‍ ഇന്ന് വൈകുന്നേരം അഞ്ചുമണിവരെ സമയം നല്‍കിയിട്ടുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിഷ്ണുനാരായണന്‍ ദേവസ്വം സെക്രട്ടറിക്ക് മറുപടി നല്‍കി. മലയാള ബാഹ്മണനല്ലെന്ന കാരണം പറഞ്ഞ് അപേക്ഷ തള്ളിയത് ഭരണ ഘടനാ വിരുദ്ധവും മൗലികാവകാശലംഘനവും ആണെന്നും ചൂണ്ടിക്കാട്ടി സെക്രട്ടറി എസ്.ജയശ്രീയെ അറിയിച്ചതായി വിഷ്ണു നാരായണന്‍ കേരള ഓണ്‍ലൈന്‍ ന്യൂസിനോട് പറഞ്ഞു. വെള്ളിയാഴ്ചയും ശനിയാഴ്ചയുമായാണ് ഇന്റര്‍വ്യൂ നടത്തുന്നത്.Devaswom Board says that Vishnu Narayanan Sabarimala

കോട്ടയം എസ്.എന്‍.ഡി.പി യോഗം പള്ളം ശാഖയിലെ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ മേല്‍ശാന്തിയാണ് വിഷ്ണുനാരായണന്‍. ദേവസ്വം ബോര്‍ഡുകളിലെ ശാന്തി നിയമനങ്ങളില്‍ ജാതിവിവേചനം പാടില്ലെന്ന് സുപ്രീംകോടതി ആദിത്യന്‍ കേസില്‍ 2002ല്‍ ഉത്തരവിട്ടതാണ്. ഇതിനെ കാറ്റില്‍ പറത്തിയാണ് വിഷ്ണു നാരായണന്റെ അപേക്ഷ ദേവസ്വം ബോര്‍ഡ് നിരസിച്ചത്.

കഴിഞ്ഞ വര്‍ഷവും അപേക്ഷിച്ചിരുന്നെങ്കിലും നിരസിച്ചിരുന്നില്ല. അഭിമുഖത്തിന് വിളിച്ചതുമില്ല. ഇത് സംബന്ധിച്ച കേസ് ഇപ്പോഴും ഹൈക്കോടതിയില്‍ നടന്നു വരുകയാണ്. ഇതിന് അമിക്യസ്‌ക്യൂറിയെ നിയോഗിച്ചിട്ടുമുണ്ട്. ജന്മബ്രാഹ്മണ്യം ഒഴികെ ബോര്‍ഡ് നിഷ്‌കര്‍ഷിച്ച എല്ലാ യോഗ്യതകളും പാലിക്കുന്നയാളാണ് ഇദ്ദേഹം. 2014ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരും എല്ലാ ദേവസ്വം ബോര്‍ഡുകള്‍ക്കും ഈ നിര്‍ദ്ദേശം നല്‍കിയിരുന്നു.

ഇതെല്ലാം കാറ്റില്‍ പറത്തിയുള്ള കാര്യങ്ങളാണ് ബോര്‍ഡ് നടത്തിയത്. യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിധി വന്നയുടന്‍ നടപ്പാക്കാന്‍ശ്രമിക്കുകയും എന്നാല്‍ പിന്നോക്കകാര്‍ക്ക് ശബരിമലയില്‍ പിന്നോക്കകാര്‍ക്കും മേല്‍ശാന്തി നിയമനം നടത്തണമെന്ന വിധിക്ക പതിറ്റാണ്ട് പഴക്കം വന്നിട്ടും ഒരു നടപടിയും ഇല്ലാത്തതിനെതിരെ പ്രതിഷേധം പുകയുകയാണ്.

English summary
Devaswom Board says that Vishnu Narayanan should not be the chief priest of Sabarimala
topbanner

More News from this section

Subscribe by Email