Saturday December 15th, 2018 - 3:21:am
topbanner

ശബരിമലയിൽ തീർഥാടകർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും സജ്ജം : ദേവസ്വം ബോർഡ് കമ്മീഷണർ എൻ. വാസു

princy
ശബരിമലയിൽ തീർഥാടകർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും സജ്ജം : ദേവസ്വം ബോർഡ് കമ്മീഷണർ എൻ. വാസു

പമ്പ:ശബരിമല മണ്ഡല -മകരവിളക്ക് തീർഥാടനവുമായി ബന്ധപ്പെട്ട് തീർഥാടകർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ദേവസ്വം ബോർഡ് ഒരുക്കിയിട്ടുണ്ടെന്ന് ദേവസ്വം കമ്മീഷണർ എൻ. വാസു പറഞ്ഞു. തീർഥാടന ഒരുക്കങ്ങൾ വിലയിരുത്തിയ ശേഷം സന്നിധാനത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണ്ഡല തീർഥാടനം ശാന്തമായും സുഗമമായും നടന്നു വരുകയാണ്. 16ന് നട തുറന്നപ്പോൾ സാധാരണയുള്ള ഭക്തജന തിരക്ക് ഉണ്ടായിരുന്നു. ഹർത്താൽ മൂലം ശനിയാഴ്ച ഭക്തജന തിരക്കിൽ കുറവുണ്ടായി. തീർഥാടകർ സാധാരണ രീതിയിൽ ശബരിമലയിലേക്കു വരുന്നുണ്ട്. വിശേഷിച്ചും ആന്ധ്രപ്രദേശ്, തമിഴ്നാട്, കർണാടക എന്നീ മുന്നൂ സംസ്ഥാനങ്ങളിൽ നിന്നുള്ള തീർഥാടകരാണ് കൂടുതലായി എത്തുന്നത്. 30 ലക്ഷം അരവണ കണ്ടെയ്നറുകൾ ബൾക്ക് സ്റ്റോക്ക് എന്ന നിലയിൽ സംഭരിച്ചിട്ടുണ്ട്. ആവശ്യത്തിന് അപ്പവുമുണ്ട്. തീർഥാടകർക്ക് വഴിപാടുകൾ സുഗമമായി നടത്താനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അപ്പം, അരവണ വിതരണത്തിന് നിലവിലുള്ള കൗണ്ടറുകൾ പര്യാപ്തമാണ്.

sannithanam

കൂടുതൽ കൗണ്ടറുകൾ ആവശ്യമുണ്ടോയെന്ന കാര്യം പരിശോധിച്ച ശേഷം ബോർഡ് തീരുമാനിക്കും. സന്നിധാനത്തെ ദേവസ്വം ബോർഡിന്റെ അന്നദാനം സുഗമമായി നടന്നു വരുന്നു. ശബരിമലയിൽ എത്തുന്ന മുഴുവൻ ഭക്തജനങ്ങൾക്കും ആവശ്യമായ ഭക്ഷണം വിതരണം ചെയ്യുന്നതിനുള്ള സൗകര്യം അന്നദാനമണ്ഡപത്തിൽ ഏർപ്പെടുത്തിയിട്ടുണ്ട്. ഇടതടവില്ലാതെ അന്നദാനമണ്ഡപത്തിൽ ആഹാരം വിതരണം ചെയ്യുന്നുണ്ട്. ഇതിനു പുറമേ ദേവസ്വം ബോർഡിന്റെ ചുമതലയിൽ 12 സ്ഥലത്ത് ഒൗഷധ കുടിവെള്ള വിതരണം നടന്നു വരുന്നു.

drinking water supply

മലകയറി വരുന്ന തീർഥാടകർക്ക് ചെറു ചൂടോടെയാണ് ഒൗഷധ കുടിവെള്ളം വിതരണം ചെയ്യുന്നത്. ഇതിനു പുറമേ തീർഥാടകർക്കായി ഒാക്സിജൻ പാർലറുകൾ, എമർജൻസി മെഡിക്കൽ കെയർ സെന്ററുകൾ തുടങ്ങിയവയും സജ്ജമാക്കിയിട്ടുണ്ട്. പ്രത്യേക സാഹചര്യത്തിൽ പോലീസ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ അസൗകര്യം ഉള്ളവ ബോർഡ് ഭാരവാഹികൾ പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നുണ്ട്. പോലീസിന്റെ കൂടി സമ്മതത്തോടെ അതിൽ ചില മാറ്റങ്ങൾ വരുത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ദേവസ്വം കമ്മീഷണർ പറഞ്ഞു.

English summary
Devaswom Board Commissioner N. Vasu says facilities were ready in Sabarimala for Pilgrims
topbanner

More News from this section

Subscribe by Email