Wednesday September 19th, 2018 - 10:21:pm
topbanner
Breaking News

അന്വേഷണ സംഘം ഡൽഹിയിലേക്ക് ;ജലന്ധര്‍ ബിഷപ്പിനെ ചോദ്യം ചെയ്‌തേക്കും

renjini
അന്വേഷണ സംഘം ഡൽഹിയിലേക്ക് ;ജലന്ധര്‍ ബിഷപ്പിനെ ചോദ്യം ചെയ്‌തേക്കും

കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡന കേസില്‍ അന്വേഷണ സംഘം ഡല്‍ഹിയിലേക്ക് തിരിച്ചു. ഡല്‍ഹിയിലെത്തുന്ന അന്വേഷണസംഘം ആദ്യം കന്യാസ്ത്രീക്കെതിരെ പരാതി നല്‍കിയ കുടുംബത്തിന്‍റെ മൊഴി രേഖപ്പെടുത്തും.രണ്ടുദിവസത്തിനകം ബിഷപ്പിനെ അന്വേഷണസംഘം ചോദ്യം ചെയ്‌തേക്കും.

വെള്ളിയാഴ്ച രാവിലെ ഒമ്പതുമണിയോടെയാണ് വൈക്കം ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള സംഘം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍നിന്ന് ഡല്‍ഹിക്കു തിരിച്ചത്. ആറ് ഉദ്യോഗസ്ഥരാണ് സംഘത്തിലുള്ളത്.കന്യാസ്ത്രി പീഡന വിവരം ആദ്യം പറഞ്ഞ ഉജ്ജയിന്‍ രൂപതാ ബിഷപ്പ് സെബാസ്റ്യന്‍ വടക്കേല്‍, ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി എന്നിവരുടെ മൊഴിയും രേഖപ്പെടുത്തിയതിന് ശേഷം മാത്രമെ ബിഷപ്പിനെ അറസ്റ്റ് ചെയ്യണോ വേണ്ടയോ എന്ന കാര്യത്തിൽ അന്വേഷണസംഘം ഒരു തീരുമാനം എടുക്കു

കാത്തലിക്ക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ(സി ബി സി ഐ) പ്രസിഡന്റ് ഓസ്വാള്‍ഡ് ഗ്രേഷ്യസില്‍നിന്നും അന്വേഷണസംഘം മൊഴിയെടുക്കുമെന്നാണ് സൂചന. ബിഷപ്പിനെതിരെ ഇദ്ദേഹത്തിനും പരാതി നല്‍കിയിരുന്നതായി കന്യാസ്ത്രീ വ്യക്തമാക്കിയിരുന്നു. കൂടാതെ ഉജ്ജയിന്‍ ബിഷപ്പിന്റെയും മൊഴി അന്വേഷണസംഘം എടുത്തേക്കും.

കന്യാസ്ത്രീയെ സ്വാധീനിക്കാന്‍ വൈദികന്‍ ശ്രമിച്ച സംഭവത്തില്‍ ജലന്ധര്‍ രൂപതയുടെ പങ്കും പൊലീസ് അന്വേഷിക്കും. കന്യാസ്ത്രീ പരാതി നല്‍കിയ ജൂണ്‍ 28 മുതല്‍ ഫാ. ജെയിംസ് ഏര്‍ത്തയില്‍ നടത്തിയ ഫോണ്‍ വിളിയുടെ വിശദാംശങ്ങളും അന്വേഷണ സംഘം ശേഖരിക്കും.നേരത്തെ ബിഷപ്പ് തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ജൂലൈ അഞ്ചിന് ചങ്ങനാശ്ശേരി മജിസ്ട്രേറ്റിനു മുന്നില്‍ കന്യാസ്ത്രീ രഹസ്യ മൊഴിയും നല്‍കിയിരുന്നു.

Read more topics: Nun, sexual, abuse, bishop,
English summary
Investigation team departs to Delhi for questioning Jalandhar Bishop Franco Mulakkal 
topbanner

More News from this section

Subscribe by Email