Wednesday November 14th, 2018 - 2:30:am
topbanner

പ്രളയബാധിതർക്ക് കൈത്താങ്ങാകുവാൻ ഡി.വൈ.എഫ്.എെ.

NewsDesk
പ്രളയബാധിതർക്ക് കൈത്താങ്ങാകുവാൻ ഡി.വൈ.എഫ്.എെ.

കേരളം കണ്ട എക്കാലത്തെയും വലിയ ദുരന്തമായ പ്രളയത്തെ മലയാളികൾ ഒറ്റക്കെട്ടായി നേരിട്ടത് ലോകം മുഴുവൻ അതിശയത്തോടെ വീക്ഷിച്ചുകൊണ്ടിരിക്കുകയാണിപ്പോഴും. ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്നതിനും അതിനുശേഷം ശുചീകരണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പൂർത്തീകരിക്കുന്നതിനും ലോകമെമ്പാടുമുള്ള ജനമനസുകൾ വലിയ രീതിയിൽ സഹായം നൽകുന്ന കാഴ്ചയും നാം കണ്ടു. സാമ്പത്തികമായും ശാരീരികമായും ആശ്വാസവാക്കേകിയും ശക്തിപകർന്നും നമ്മെ സഹായിച്ചവർ നിരവധിയാണ്.

പ്രളയബാധിതരെ സഹായിക്കുവാൻ ഡി.വൈ.എഫ്.എെ. പുന്നപ്ര കിഴക്ക് മേഖലാ കമ്മറ്റി ആർക്കും ബുദ്ധിമുട്ടുണ്ടാക്കാത്ത വ്യത്യസ്തമായ പരിപാടി സംഘടിപ്പിക്കുന്നു. എല്ലാ വീടുകളിലും വരുത്തുന്ന പത്രങ്ങൾ മുഴുവൻ ഡി.വൈ.എഫ്.എെ.യുടെ നേതൃത്വത്തിൽ ശേഖരിച്ച് ഇവ വിറ്റ് ലഭിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകുവാൻ ഡി.വൈ.എഫ്.എെ. മേഖലാ കമ്മറ്റി തീരുമാനിച്ചു.

09.09.2018-ൽ ആരംഭിച്ച പരിപാടി സി.പി.എെ.(എം) അമ്പലപ്പുഴ ഏരിയാ കമ്മറ്റി അംഗമായ വി.കെ.ബൈജുവിന്റെ വീട്ടിൽ നിന്നും ശേഖരിച്ച പത്രക്കെട്ടുകൾ വി.കെ.ബൈജു സി.പി.എെ(എം) അമ്പലപ്പുഴ ഏരിയാ കമ്മറ്റി അംഗമായ എ.പി.ഗുരുലിന് നൽകി ഉദ്ഘാടനം ചെയ്തു. സി.പി.എെ(എം) പുന്നപ്ര കിഴക്ക് ലോക്കൽ കമ്മറ്റി സെക്രട്ടറി കെ.ജഗദീശൻ, ലോക്കൽ കമ്മറ്റി അംഗമായ കെ.സവാദ് എന്നിവർ പങ്കെടുത്തു. ഡി.വൈ.എഫ്.എെ. മേഖലാ പ്രസിഡന്റ് യു.അനൂപ്, മേഖലാ സെക്രട്ടറി എസ്.ശ്യാംകുമാർ, മേഖലാ ട്രഷറർ പി.അഭിലാഷ്, മേഖലാ കമ്മറ്റി അംഗങ്ങളായ ഹരികൃഷ്ണൻ, രഞ്ജിത്ത് എന്നിവർ നേതൃത്വം നൽകി.

മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന ഇൗ സഹായ പരിപാടി വൻവിജയമാക്കുന്നതിന് എല്ലാ ബഹുജനങ്ങളും ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് മേഖലാ പ്രസിഡന്റ് യു.അനൂപും മേഖലാ സെക്രട്ടറി എസ്.ശ്യാംകുമാറും അഭ്യർത്ഥിച്ചു.

Read more topics: flood, DYFI, flood victims,
English summary
DYFI conducts to help the flood victims
topbanner

More News from this section

Subscribe by Email