Friday November 16th, 2018 - 6:50:am
topbanner

ആരാധകന്റെ മരണത്തില്‍ ഞെട്ടലോടെ ദുല്‍ഖറും മമ്മൂട്ടിയും

rajani v
ആരാധകന്റെ മരണത്തില്‍ ഞെട്ടലോടെ ദുല്‍ഖറും മമ്മൂട്ടിയും

ആരാധകന്റെ മരണത്തില്‍ ഞെട്ടലോടെ ദുല്‍ഖര്‍ സല്‍മാനും മമ്മൂട്ടിയും. മട്ടന്നൂരില്‍ ഉണ്ടായ ബൈക്കപകടത്തില്‍ മരിച്ച തലശ്ശേരി സ്വദേശി പി,കെ ഹര്‍ഷാദിന്റെ മരണമാണ് ദുല്‍ഖറിനെയും മമ്മൂട്ടിയേയും ഇത്രയും വേദനിപ്പിച്ചിരിക്കുന്നത്. ഫേസ്ബുക്ക് പേജിലൂടെയാണ് ഇരുവരും തങ്ങളുടെ ദുഖം പങ്കുവെച്ചിരിക്കുന്നത്.

'സന്തോഷവാനും സ്‌നേഹസമ്ബന്നനുമായ ചെറുപ്പക്കാരനായിരുന്നു ഹര്‍ഷാദെന്നും, അവന്റെ മരണ വാര്‍ത്ത ഞെട്ടലോടെയാണ് താന്‍ കേട്ടതെന്നും ദുല്‍ഖര്‍ സന്‍മാന്‍ ഫേസ്ബുക്കില്‍ കുറിച്ചു. നവമാധ്യമങ്ങളിലൂടെ ഹര്‍ഷാദ് തനിക്ക് നല്‍കിയ പിന്തുണ വിലപ്പെട്ടതായിരുന്നുവെന്നും, ഹര്‍ഷാദിന്റെ കുടുംബാഗങ്ങളുടെ ദുഃഖത്തില്‍ പങ്ക് ചേരുന്നതായും' ദുല്‍ഖര്‍ സല്‍മാന്‍ അറിയിച്ചു.

ദുല്‍ഖര്‍ സല്‍മാന്‍ ഫാന്‍സ് കണ്ണൂര്‍ ഡിസ്ട്രിക് കമ്മിറ്റി പ്രസിഡന്റായിരുന്നു ഹര്‍ഷാദ്. മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്റെയും തലശ്ശേരിയില്‍ നിന്നുള്ള പ്രതിനിധി ആയിരുന്നു .ഹര്‍ഷാദ് മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്റെ ഐഡി കാര്‍ഡില്‍ നിന്നാണ് അപകടത്തില്‍പ്പെട്ട ഹര്‍ഷാദിനെ തിരിച്ചറിഞ്ഞത്. എസ്എഫ്ഐ തലശ്ശേരി ഏരിയാ വൈസ് പ്രസിഡന്റ് കൂടിയാണ് മരിച്ച ഹര്‍ഷാദ്. ഹര്‍ഷാദിന് ഒപ്പമുണ്ടായിരുന്ന തലശ്ശേരിയിലെ കെ.പി.സലീമിന്റെ മകന്‍ മുഹമ്മദ് സഫ്വാനും അപകടത്തില്‍ മരണപ്പെട്ടിരുന്നു.

Read more topics: DULQUER, FANS, DEATH, FACEBOOK POST
English summary
DULQUER FANS DEATH FACEBOOK POST
topbanner

More News from this section

Subscribe by Email