Wednesday November 14th, 2018 - 8:26:am
topbanner

ചികിൽസയെ തുടർന്ന് ഗർഭിണി മരണപ്പെട്ട സംഭവത്തിൽ നാച്ചുറോപ്പതി ഡോക്ടർ അറസ്റ്റിൽ

RA
ചികിൽസയെ തുടർന്ന് ഗർഭിണി മരണപ്പെട്ട സംഭവത്തിൽ നാച്ചുറോപ്പതി ഡോക്ടർ അറസ്റ്റിൽ

മലപ്പുറം: അശാസ്ത്രീയമായ രീതിയിലൂടെയുള്ള നാച്ചുറോപ്പതി ചികിൽസയെത്തുടർന്ന് ​ഗർഭിണിമരിച്ച സംഭവത്തിൽ ഡോക്ടർ അറസ്റ്റിൽ. ജനുവരി 18തിയതി തിയ്യതി മഞ്ചേരി ഏറനാട് ഹോസ്പിറ്റലിൽ വെച്ച് നാച്ചുറോപ്പതി ചികിൽസകനായ പ്രതി ആബിർ ഹൈദരിന്റെ പ്രസവ ചികിൽസയിലിരിക്കേ ഗർഭിണിയായ ഷഫ്ന മരണപ്പെട്ടത്.നസീം അഫ്സലിന്റെ ഭാര്യയാണ് ചികിത്സയിലിക്കെ മരണപ്പെട്ട ഷഫ്ന.സംഭവത്തിൽ ഭർത്താവായ നസീം അഫ്സൽ കോടതിയെ സമീപിച്ചിരുന്നു.

ഈ കേസിൽ കോടതി ഉത്തരവ് പ്രകാരമാണ് പ്രതിയെ മലപ്പുറം ഡിവൈഎസ്പി ജലീൽ തോട്ടത്തിൽ അറസ്റ്റ് ചെയ്തു.ഏറെ വിവാദം ആയ സംഭവത്തിൽ ജില്ലാ മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ടിനെത്തുടർന്ന് മലപ്പുറം ഡിവൈഎസ്പി അന്വേഷണം ഏറ്റെടുത്ത്.

ചെറവന്നൂർ അത്താണിക്കലുള്ള പള്ളി ഖബർസ്ഥാനിൽ മറവ് ചെയ്ത മൃതദേഹം പുറത്തെടുത്ത് സ്ഥലത്ത് വെച്ച് തിരൂർ ആർഡിഒ എക്സഷൻ ചെയ്ത് തഹസിൽദാർ ഇൻക്വസ്റ്റ് നടത്തിയ ശേഷം മഞ്ചേരി മെഡിക്കൽ കോളേജിലെ ഫോറൻസിക് സർജൻമാരുടെ സംഘം പോസ്റ്റ് മോർട്ടം നടത്തിയിട്ടുള്ളതും ശേഷം പ്രതിക്കെതിരെ നിയമനടപടികൾ സ്വീകരിച്ചിട്ടുള്ളതും ആണ്.

Read more topics: DOCTOR, TREATMENT, DEATH ARREST
English summary
DOCTOR TREATMENT DEATH ARREST
topbanner

More News from this section

Subscribe by Email