topbanner
Sunday February 25th, 2018 - 5:21:pm
topbanner
Breaking News

കപ്പലിലെ പൊട്ടിത്തെറി ഒഴിവാക്കാമായിരുന്നു: ഷിപ്പിംഗ് ഡിജി

Anju NC
കപ്പലിലെ പൊട്ടിത്തെറി ഒഴിവാക്കാമായിരുന്നു: ഷിപ്പിംഗ് ഡിജി

കൊച്ചി: കൊച്ചി കപ്പല്‍ശാലയില്‍ കഴിഞ്ഞ ദിവസമുണ്ടായ സ്‌ഫോടനം ഒഴിവാക്കാന്‍ കഴിയുന്നതായിരുന്നെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിംഗ്. ഏതു തരത്തിലുള്ള വാതക ചോര്‍ച്ചയും പരിശോധിക്കാന്‍ കൊച്ചിയില്‍ സംവിധാനമുണ്ടെന്നും പരിശോധനയിലുണ്ടായ പാളിച്ചായായിരിക്കാം അപകടത്തിനു കാരണമെന്നും ഡിജി പറഞ്ഞു. നേരത്തെ നിശ്ചയിച്ചിരുന്ന ജോലികളാണ് കപ്പലില്‍ നടന്നിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, കപ്പലില്‍ പണി തുടങ്ങുന്നതിനു മുമ്പ് സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കിയിരുന്നെന്നാണ് കൊച്ചിന്‍ ഷിപ്പിയാര്‍ഡ് സി.എം.ഡി മധു നായര്‍ പറഞ്ഞത്. ഓരോ ദിവസവും ടാങ്കില്‍ വാതകമില്ലെന്ന് ഉറപ്പു വരുത്താറുണ്ടെന്നും ഇന്നലെ രാവിലെയും ടാങ്ക് പരിശോധിച്ച് വാതകം ഇല്ലെന്ന് ഉറപ്പു വരുത്തിയ ശേഷമാണ് പ്ലേറ്റുകള്‍ മാറ്റാന്‍ തുടങ്ങിയതെന്നും സി.എം.ഡി പറഞ്ഞു.

ഒഎന്‍ജിസിയുടെ എണ്ണപര്യവേക്ഷണത്തിന് ഉപയോഗിക്കുന്ന സാഗര്‍ഭൂഷണ്‍ എന്ന കപ്പലിലെ സ്റ്റീല്‍ ബല്ലാസ്റ്റ് ടാങ്കിനുള്ളിലായിരുന്നു പൊട്ടിത്തെറി. അപകടത്തില്‍ അഞ്ചു പേരാണ് മരിച്ചത്.

Read more topics: DG, cochin shipyard, blast,
English summary
DG on cochin shipyard blast
topbanner

More News from this section

Subscribe by Email