topbanner
Wednesday February 21st, 2018 - 2:46:am
topbanner
Breaking News

പള്‍സര്‍ സുനിയെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റാന്‍ കോടതി ഉത്തരവ്

sadu prakash
പള്‍സര്‍ സുനിയെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റാന്‍ കോടതി ഉത്തരവ്

കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ മുഖ്യ പ്രതി പള്‍സര്‍ സുനിയെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റാന്‍ ഉത്തരവ്. കാക്കനാട് ജയിലില്‍ തനിക്ക് നേരെ ആക്രമണം ഉണ്ടായെന്ന് സുനി അറിയിച്ചതിനെ തുടര്‍ന്നാണ് അങ്കമാലി കോടതി സുനിയെ വിയ്യൂരിലേക്ക് മാറ്റാന്‍ ഉത്തരവായത്. ജയില്‍ സൂപ്രണ്ടിനോട് പോലും പറയാന്‍ കഴിയില്ലെന്നും കടുത്ത മര്‍ദ്ദനമാണ് തനിക്ക് ഉണ്ടായതെന്നും സുനി കോടതിയെ അറിയിച്ചു.

അതേസമയം വീഡിയോ കോണ്‍ഫറന്‍സിനുളള സൗകര്യാര്‍ത്ഥമാണ് വിയ്യൂര്‍ ജയിലിലേക്ക് മാറ്റുന്നതെന്നും സൂചനയുണ്ട്. മാധ്യമങ്ങള്‍ക്ക് മുന്നില്‍ സുനി മാഡം ആരാണെന്ന് വെളിപ്പെടുത്തിയാല്‍ അന്വേഷണം പുരോഗമിക്കുന്ന വേളയില്‍ പൊലീസിന് ഇത് തലവേദനയാക്കും. കൂടാതെ കോടതിയില്‍ ഹാജരാക്കുന്ന സമയത്തുളള സുരക്ഷാ പ്രശ്നങ്ങളും പൊലീസ് പരിഗണിച്ചിരുന്നു. കോടതി ഉത്തരവ് കിട്ടുന്ന മുറയ്ക്ക് സുനിയെ വിയ്യൂരിലേക്ക് കൊണ്ടുപോകും.

 

Read more topics: actress, attack, dileep
English summary
Court order to transfer Pulser Suni to Viyoor Jail
topbanner

More News from this section

Subscribe by Email