topbanner
Friday September 22nd, 2017 - 2:36:am
topbanner

കോപ്പിയടി വിവാദം ഐജി ടിജെ ജോസ് വീണ്ടും സര്‍വ്വീസില്‍ കയറി

NewsDesk
കോപ്പിയടി വിവാദം ഐജി ടിജെ ജോസ് വീണ്ടും സര്‍വ്വീസില്‍ കയറി

തിരുവനന്തപുരം: കോപ്പി അടിച്ചതിനെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായിരുന്ന തൃശ്ശൂര്‍ റേഞ്ച് മുന്‍ ഐ.ജി ടിജെ ജോസിനെ സര്‍വീസില്‍ തിരിച്ചെടുത്തു. ഹോം ഗാര്‍ഡ് ഐ.ജി ആയിട്ടാണ് പുതിയ നിയമനം. തൃശൂര്‍ റേഞ്ച് ഐജി ആയിരുന്ന ടിജെ ജോസിനെ കോപ്പിയടി വിവാദത്തെ തുടര്‍ന്ന് സസ്‌പെന്റ് ചെയ്തിരുന്നു.

ഉത്തരമേഖല എഡിജിപി ശങ്കര്‍ റെഡ്ഡിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു സസ്‌പെന്‍ഷന്‍. കളമശേരി സെന്റ് പോള്‍സ് കോളേജില്‍ നടന്ന എംജി സര്‍വ്വകലാശാലയുടെ എംഎല്‍എം ഇംപ്രൂവ്‌മെന്റ് പരീക്ഷക്കിടയ്ക്കാണ് പെജിയുടെ കോപ്പിയടി പിടിച്ചത്.

സസ്‌പെന്‍ഷന് ശേമുള്ള ഐജിയുടെ പുതിയ നിയമനത്തോടെ എസ്.പി, ഡി.വൈ.എസ്.പി തലങ്ങളിലും അഴിച്ച് പണി നടന്നു.പാലക്കാടിന്റെ പുതിയ എസ്.പിയായി ദേബേഷ്‌കുമാര്‍ ബെഹ്‌റയെയും മലപ്പുറം എസ്.പിയായി കെ. വിജയനെയും കോഴിക്കോട് റൂറല്‍ എസ്.പിയായി പ്രതീഷ് കുമാറിനെയും നിയമിച്ചു. കൊച്ചി ഡെപ്യൂട്ടി കമ്മീഷണര്‍ ആയിരുന്ന ഹരിശങ്കറിനെ ആന്റി പൈറസി സെല്‍ എസ്.പിയാക്കി. കൊച്ചിയുടെ പുതിയ ഡെപ്യൂട്ടി കമ്മീഷണറായി അരുള്‍ ബി കൃഷ്ണയേയും നിയമിച്ചു.

English summary
Copying incident Government transfers IG TJ Jose returned
topbanner topbanner

More News from this section

Subscribe by Email