topbanner
Thursday November 23rd, 2017 - 7:11:am
topbanner
Breaking News

തളിപ്പറമ്പ് കോണ്‍വെന്റിലെ വിദ്യാർത്ഥിനിക്ക് ക്രൂര പീഡനം: ഡ്രൈവർ അറസ്റ്റിൽ

suvitha
തളിപ്പറമ്പ് കോണ്‍വെന്റിലെ വിദ്യാർത്ഥിനിക്ക് ക്രൂര പീഡനം: ഡ്രൈവർ അറസ്റ്റിൽ

തളിപ്പറമ്പ്: കോണ്‍വെന്റിലെ അന്തേവാസിയായ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ പീഢിപ്പിച്ചതായ പരാതിയില്‍ ഡ്രൈവര്‍ അറസ്റ്റില്‍. പട്ടുവം ദീനസേവനസഭകോണ്‍വെന്റില്‍ താമസിച്ച് പഠനം നടത്തുന്ന 16 കാരിയായ പെണ്‍കുട്ടിയെ കഴിഞ്ഞ മാര്‍ച്ച്മാസം നാലിന് കോണ്‍വെന്റില്‍ വെച്ച് പീഢിപ്പിച്ചയായാണ് പരാതി. ഡ്രൈവര്‍ മംഗലശേരി സ്വദേശി മഠത്തില്‍ പറമ്പില്‍ മണി (43) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

പോക്സോ പ്രകാരം കേസെടുത്ത പ്രതിയെ റിമാന്‍ഡ് ചെയ്തു. പ്രതി പരാതിക്കാരിയായ പെണ്‍കുട്ടിയെ പല തരത്തില്‍ പീഢിപ്പിച്ചതായി പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. തളിപ്പറമ്പ് സ്വദേശിനിയായ പാവപ്പെട്ട വീട്ടിലെ പെണ്‍കുട്ടിയെ പ്ലസ് വണ്ണിന് പറിക്കുന്നതിനാണ് രക്ഷിതാക്കള്‍ പട്ടുവത്തെ കോണ്‍വെന്റില്‍ നിര്‍ത്തിയത്. പ്രതിയെ ഭയന്നാണ് ഇത്രയും കാലം പെണ്‍കുട്ടി വിവരം ആരോടും പറയാതിരുന്നതതെന്ന് പോലീസിന് നല്‍കി മൊഴിയില്‍ പറയുന്നു. കോണ്‍വെന്റിലെ മറ്റ് കുട്ടികളേയും പീഢിപ്പിച്ചിരുന്നുവത്രേ.

ഇന്നലെ തളിപ്പറമ്പ് സിഐ പി.കെ.സുധാകരന്റെ നേതൃത്വത്തിലാണ് പ്രതിയെ വീട്ടില്‍ വെച്ച് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്തതിന് ശേഷം പോസ്‌കോ നിയമപ്രകാരം കേസെടുക്കുകയായിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ മാനസിക വിഭ്രാന്തിയാണെന്നും ഇത്തരത്തില്‍ സംഭവം നടന്നതായി തങ്ങളോട് ആരോടും പരാതിപറഞ്ഞിരുന്നില്ലെന്നും കോണ്‍വെന്റ് അധികൃതര്‍ പറഞ്ഞു. ഇത്തവണ പ്ലസ്ടുവിന് പഠിക്കാന്‍ ഇവിടെ കുട്ടിക്ക് പ്രവേശനം നിഷേധിച്ചിരിക്കുകയാണ് കോണ്‍വെന്റ് അധികൃതര്‍. കോണ്‍വെന്റില്‍ തന്നെ വളര്‍ന്ന പ്രതി മണിയെ പിന്നീട് ഇവിടെ ഡ്രൈവറായി നിയമിക്കുകയായിരുന്നു.

Read more topics: taliparamba, Convent inmate, rape,
English summary
Driver arrested for rape the Convent inmate
topbanner topbanner

More News from this section

Subscribe by Email