Saturday October 20th, 2018 - 10:52:pm
topbanner
Breaking News

കെ.സി വേണുഗോപാലും എ.എ ഷുക്കൂറും ഏകാധിപതികൾ; നേതാക്കൾക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ്

bincy
കെ.സി വേണുഗോപാലും എ.എ ഷുക്കൂറും ഏകാധിപതികൾ; നേതാക്കൾക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ്

ആലപ്പുഴ: പാർട്ടിയിലെ സമ്മർദ്ദങ്ങൾക്കൊടുവിൽ കൗൺസിലർ സ്ഥാനവും കോൺഗ്രസ് അംഗത്വവും രാജി വെച്ച ആലപ്പുഴ നഗരസഭാ ആരോഗ്യ സ്റ്റാന്‍റിങ് കമ്മറ്റി ചെയർമാൻ ബി.മെഹബൂബ് കോൺഗ്രസ് നേതാക്കൾക്കെതിരെ രംഗത്ത് വന്നു. കെ.സി. വേണുഗോപാൽ എം.പിയുടെയും എ.എ.ഷുക്കൂറിന്‍റെയും കൈയിലാണ് ജില്ലയിൽ പാർട്ടിയുടെ ഭരണം. മറ്റുള്ളവർ വാഴാൻ ഇവർ സമ്മതിക്കില്ല.

പ്രെഫസർ ജി. ബാലചന്ദ്രൻ ,ഡി സുഗതൻ, ഷാനിമോൾ ഉസ്മാൻ പോലെ പലരെയും ഒതുക്കി മൂലയിലാക്കി നഗരസഭാ ചെയർമാൻ തോമസ് ജോസഫിനെ പുറത്ത് ചാടിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ആലപ്പുഴയിൽ ഒരു തീപ്പട്ടി കമ്പിനി പോലും പാർട്ടി ഭരിക്കുന്ന സമയത്ത് കെ.സി വേണുഗോപാൽ കൊണ്ടു വന്നട്ടില്ല. ബൈപ്പാസ് കൊണ്ടുവന്നത് ബി.ജെ.പി സർക്കാരാണ്. ആലപ്പുഴയിലെ
ഡിസിസി പ്രസിഡന്‍റിനു പവറില്ല.

വെറുതെ കസേരയിലിരിക്കാനെ കഴിയൂവെന്നും മെഹബൂബ് പറഞ്ഞു. പാർട്ടിയിൽ ഒരു വിഭാഗം ഉയർത്തുന്നതുപോലെ നഗരസഭയിലെ സ്ഥാനമാനങ്ങൾ സംബന്ധിച്ച് ഒരു ധാരണയുണ്ടായിരുന്നില്ല. ചിലരുടെ സങ്കൽപ്പങ്ങളെയാണ് ധാരണയെന്നു പറയുന്നത്. കോൺഗ്രസിനെ വളർത്താനല്ല,പകരം സ്വയം വളരാനാണ് ഈ രണ്ടു നേതാക്കളുടെയും ശ്രമമെന്നും തനിക്കെതിരെ കോൺഗ്രസിലെയും ലീഗിലെയും ചിലർ രാഷ്ട്രീയ പീഡനം നടത്തുകയാണെന്നും മെഹബൂബ് പറഞ്ഞു .

തന്നോടുള്ള വിശ്വാസം പാർട്ടിക്കില്ലെന്നതിന്‍റെ തെളിവാണ് അവിശ്വാസം കൊണ്ടുവരുന്നത്. ആരും രാജി ആവശ്യപ്പെട്ടിട്ടില്ല.സ്വന്തം തീരുമാനപ്രകാരമാണ് രാജിവെച്ചത്. പാർട്ടിയിലും നഗരസഭയിലും തന്നെ ഒതുക്കുകയായിരുന്നു അവരുടെ ലക്ഷ്യം. അതു സാധിച്ചെന്നും മെഹബൂബ് പറയുന്നു. താൻ മാത്രമാണ് പലരുടെയും ഉന്നം . കോൺഗ്രസിലെ മറ്റു സ്ഥിരം സമിതി അധ്യക്ഷന്മാരായ ഷോളി സിദ്ധകുമാറും,രാജു താന്നിക്കലും ബലിയാടുകളാവുകയാണ്. എല്ലാ കൗൺസിലർമാരും തനിക്ക് അനുകൂലമാണ്.

എന്നാൽ അഭിപ്രായം തുറന്നു പറഞ്ഞാൽ ഒറ്റപ്പെടുമെന്ന് ഭയന്നാണ് ആരും മിണ്ടാത്തത്. ജില്ലാ കോടതി വാർഡിൽ ഉപതെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും. തത്ക്കാലം ഒരു പാർട്ടിയുടെയും പിന്തുണ തേടുന്നില്ല. നഗരസഭ‍യിൽ പ്രതിപക്ഷത്തിനൊപ്പം മറ്റു കക്ഷികൾ കൂടി ഒത്തുചേർന്നാൽ യുഡിഎഫിനു ഭരണം നഷ്ടപ്പെടുന്ന സ്ഥിതിയാണ്.
ജില്ലയിൽ വികസനം സാധ്യമാക്കുന്നതിൽ കോൺഗ്രസ് പരാജയമാണെന്നും വികസനത്തിന്‍റെ കാര്യത്തിൽ മന്ത്രി ജി.സുധാകരനാണ് മികച്ച മാതൃകയെന്നും ബി.മെഹബൂബ് പറഞ്ഞു

Read more topics: Congress, leader, against, leaders
English summary
KC Venugopal and AA Shukkur are tyrants; Congress leader stormed against leaders
topbanner

More News from this section

Subscribe by Email