Monday September 24th, 2018 - 9:21:am
topbanner

കന്യാസ്ത്രീകളുടെ സമരത്തിന് പിന്തുണയേറുന്നു; സമരം സെക്രട്ടറിയേറ്റ് പടിക്കലും; പ്രമുഖര്‍ പിന്തുണയുമായെത്തി

NewsDesk
കന്യാസ്ത്രീകളുടെ സമരത്തിന് പിന്തുണയേറുന്നു; സമരം സെക്രട്ടറിയേറ്റ് പടിക്കലും; പ്രമുഖര്‍ പിന്തുണയുമായെത്തി

കൊച്ചി: ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എറണാകുളം വഞ്ചി സ്‌ക്വയറില്‍ സേവ് ഔവര്‍ സിസ്റ്റേഴ്സ് കര്‍മസമിതിയുടെ ആഭിമുഖ്യത്തിലുള്ള സമരം തിരുവനന്തപുരത്തേക്കും.

സേവ് അവര്‍ സിസ്റ്റേഴ്‌സ് ആക്ഷന്‍ കൗണ്‍സിലിന്റെ തിരുവനന്തപുരം സോണിന്റെ നേതൃത്വത്തിലാണ് ബുധനാഴ്ച സെക്രട്ടേറിയറ്റ് പടിക്കലില്‍ സമരം നടത്തുന്നത്. വി.എം. സുധീരന്‍, പന്ന്യന്‍ രവീന്ദ്രന്‍, ജോയന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ പ്രതിനിധികള്‍, പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീയുടെ ബന്ധുക്കള്‍ എന്നിവര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

കന്യാസ്ത്രീകളുടെ സമരം ദേശീയ ശ്രദ്ധ നേടിയതോടെ ആദ്യദിനങ്ങളിലേതിനെക്കാള്‍ കൂടുതല്‍പേര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇപ്പോള്‍ കൊച്ചിയിലെ സമരപ്പന്തലിലേക്ക് എത്തുന്നുണ്ട്.

കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്, സംവിധായകന്‍ മേജര്‍ രവി, കൊല്ലം ഡി.സി.സി. പ്രസിഡന്റ് ബിന്ദു കൃഷ്ണ, കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി സംസ്ഥാന പ്രസിഡന്റ് പ്രഫ കെ. അരവിന്ദാക്ഷന്‍, സ്ത്രീ സുരക്ഷാ സമിതി സംസ്ഥാന പ്രസിഡന്റ് ഡോ. വിന്‍സന്റ് മാളിയേക്കല്‍, മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷ രേണു സുരേഷ്, ഗാന്ധിയനും കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജ് മുന്‍ പ്രിന്‍സിപ്പലുമായ പ്രഫ. എം.പി. മത്തായി, എസ്.യു.സി.ഐ(സി) സംസ്ഥാന കമ്മിറ്റിയംഗം എസ്. രാജീവന്‍, അഖിലേന്ത്യാ മഹിളാ സാംസ്‌കാരിക സംഘടന സംസ്ഥാന പ്രസിഡന്റ് മിനി കെ. ഫിലിപ്, ഓള്‍ ഇന്ത്യാ ഡെമോക്രാറ്റിക് യൂത്ത് ഓര്‍ഗെനെസേഷന്‍ സംസ്ഥാന പ്രസിഡന്റ് എന്‍.കെ. ബിജു തുടങ്ങിയവര്‍ പിന്തുണയുമായി എത്തി.

English summary
Congregation disowns nuns on strike
topbanner

More News from this section

Subscribe by Email