Friday January 18th, 2019 - 1:13:pm
topbanner

പാത്താമുട്ടം കരോള്‍ സംഘത്തെ ആക്രമിച്ച സംഭവം : കോണ്‍ഗ്രസ് നടത്തിയ ലോംഗ് മാര്‍ച്ചിനിടെ സംഘര്‍ഷം

princy
പാത്താമുട്ടം കരോള്‍ സംഘത്തെ ആക്രമിച്ച സംഭവം :  കോണ്‍ഗ്രസ് നടത്തിയ ലോംഗ് മാര്‍ച്ചിനിടെ സംഘര്‍ഷം

കോട്ടയം:കോണ്‍ഗ്രസ് നടത്തിയ ലോംഗ് മാര്‍ച്ചിനിടെ സംഘര്‍ഷം. വാഹനം കടത്തിവിടുന്നതുമായി ബന്ധപ്പെട്ട് പൊലീസുമായുണ്ടായ വാഗ്വാദമാണ് സംഘര്‍ഷത്തിലേക്ക് നീങ്ങിയത്. തുടര്‍ന്ന് പൊലീസ് ലാത്തിവീശി. സംഭവത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകനും അഞ്ച് പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.

പാത്താമുട്ടത്ത് കരോള്‍ സര്‍വീസിന് നേരെയുണ്ടായ അക്രമത്തില്‍ പ്രതികളെ പൊലീസ് സംരക്ഷിക്കുന്നു എന്നാരോപിച്ചായിരുന്നു പാത്താമുട്ടത്ത് നിന്നും കോട്ടയം എസ്.പി ഓഫീസിലേക്ക് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ലോംഗ് മാര്‍ച്ച് സംഘടിപ്പിച്ചത്. രാവിലെ 11 മണിയോടെ എസ്പി ഓഫീസിന് സമീപം മാര്‍ച്ച് എത്തുമെന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും ഒന്നരയോടെയാണ് മാര്‍ച്ച് എത്തിച്ചേര്‍ന്നത്. കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന് സമീപം പൊലീസ് മാര്‍ച്ച് തടയുകയായിരുന്നു. പ്രതിഷേധ യോഗം നടക്കുമ്പോള്‍ റോഡിന്റെ ഒരുവശത്തുകൂടി വാഹനങ്ങള്‍ കടത്തിവിടാമെന്നായിരുന്നു ധാരണ.

എന്നാല്‍ പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നതോടെ വാഹന ഗതാഗതം പൂര്‍ണ്ണമായി തടസ്സപ്പെട്ടു. ഇതോടെ ഒരുവശത്തുകൂടി വാഹനങ്ങള്‍ കടത്തിവിടാവുന്ന തരത്തില്‍ പ്രവര്‍ത്തര്‍ ഒരു വശത്തേക്ക് മാറണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും പ്രവര്‍ത്തകര്‍ തയ്യാറായില്ല. ഇതേ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. തുടര്‍ന്ന് പൊലീസ് ലാത്തി വീശി. എതാനും പ്രവര്‍ത്തകര്‍ക്ക് പൊലീസിന്റെ മര്‍ദ്ദനമേറ്റു.

തുടര്‍ന്ന് നേതാക്കള്‍ ഇടപെട്ട് സ്ഥിതി ശാന്തമാക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന ധര്‍ണ്ണ മുന്‍ മുഖ്യമന്ത്രിയും എഐസിസി ജന സെക്രട്ടറിയുമായ ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു. ഏഷ്യാനെറ്റ് ന്യൂസ് ക്യാമറമാന്‍ പ്രസാദ് വെട്ടിപ്പുറത്തിനാണ് പൊലീസിന്റെ മര്‍ദ്ധനത്തില്‍ പരിക്കേറ്റത്. പരിക്കേറ്റ പ്രവര്‍ത്തകരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ്, ജോസഫ് വാഴയ്ക്കന്‍, അഡ്വ ടോമി കല്ലാനി, ഫിലിപ്പ് ജോസഫ്, തോമസ് കല്ലാടന്‍ തുടങ്ങിയ നേതാക്കള്‍ പ്രസംഗിച്ചു.

Read more topics: kottayam, Congress, Long March
English summary
Conflict in Congress Long March
topbanner

More News from this section

Subscribe by Email