Tuesday March 26th, 2019 - 10:16:am
topbanner
topbanner

കോട്ടയത്ത് ക്രിസ്ത്യന്‍ പുരോഹിതര്‍ ബിജെപിയില്‍ ചേര്‍ന്നെന്ന വാര്‍ത്ത നിരസിച്ച് പുരോഹിതന്‍ രംഗത്ത്

NewsDesk
കോട്ടയത്ത് ക്രിസ്ത്യന്‍ പുരോഹിതര്‍ ബിജെപിയില്‍ ചേര്‍ന്നെന്ന വാര്‍ത്ത നിരസിച്ച് പുരോഹിതന്‍ രംഗത്ത്

കോട്ടയം: കോട്ടയത്ത് ക്രിസ്ത്യന്‍ പുരോഹിതര്‍ ബിജെപിയില്‍ ചേര്‍ന്നെന്ന വാര്‍ത്ത നിരസിച്ച് പുരോഹിതന്‍ രംഗത്ത്. ബിജെപി കേരളയെന്ന ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലും വിവരം തെറ്റായിട്ടാണ് നല്‍കിയിരിക്കുന്നത്. ഇത് ബന്ധപ്പെട്ടവര്‍ തിരുത്തണമെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടു.

കേരള രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കാന്‍ പോവുകയാണെന്നും സമീപദിവസങ്ങളില്‍ പല ഉന്നതരും ബിജെപിയിലേക്ക് വരാന്‍ പോവുകയാണെന്നും സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. പിള്ളയുടെ വാക്ക് വെറും വാക്കാണെന്നുള്ള വിമര്‍ശനങ്ങള്‍ ഉയരുനന്നതിനിടേയാണ് അഞ്ച് ക്രിസ്ത്യന്‍ വൈദികള്‍ ബി.ജെ.പിയില്‍ ചേര്‍ന്നതായി വാര്‍ത്ത വരുന്നത്.Christian priests are joining the BJP in Kottayam

എന്നാല്‍ വാര്‍ത്ത പുറത്തുവന്ന് 24 മണിക്കൂര്‍ തികയും മുന്നേ താന്‍ ഒരു പാര്‍ട്ടിയിലും അംഗത്വം എടുത്തിട്ടില്ലെന്ന് ഈ അഞ്ച് വൈദികരില്‍ ഒരാള്‍ അറിയിച്ചതിലൂടെ ആകെ വെട്ടിലായിരിക്കുകയാണ് ബി.ജെ.പിയാണ്. എന്റെ പ്രവര്‍ത്തന മണ്ഡലം ആത്മിയ രംഗവും, വിദ്യാഭ്യാസ രംഗവുമാണ്. രാഷ്ട്രിയം എന്റെ മേഖലയല്ലെന്ന് ഫാ. മാത്യു മണവത്ത് വിശദമാക്കി. ബി.ജെ.പിയുടേയോ, കോണ്‍ഗ്രസിന്റെയോ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെയോ അംഗമാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.Christian priests are joining the BJP in Kottayam

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഈ പേജിന്റെ ഉത്തരവാദിത്വപ്പെട്ടവര്‍ തെറ്റ് തിരുത്തണം

ആശംസ അര്‍പ്പിച്ചാല്‍ മെംമ്പര്‍ ആകില്ല, നമസ്‌കരിച്ചാലും.

വെറുതെ അഭ്യൂഹങ്ങള്‍ പടച്ചു വിടുമ്പോള്‍ സത്യമെന്തെന്ന് അന്വേഷിക്കണം.
ഞാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി യിലെയും അംഗമല്ല ഈ രാത്രിയില്‍ പ്രാര്‍ത്ഥനക്ക് ശേഷം ഈ കുറിപ്പ് എഴുതുന്ന നിമിഷം വരെ. എന്റെ പ്രവര്‍ത്തന മണ്ഡലം ആത്മിയ രംഗവും, വിദ്യാഭ്യാസ രംഗവുമാണ്. രാഷ്ട്രിയം എന്റെ മേഖലയല്ല.
അതു കൊണ്ട് ബി.ജെ.പി, യുടെയോ, കോണ്‍ഗ്രസിന്റെയോ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ യോ അംഗമാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.എല്ലാ രാഷ്ടീയ പാര്‍ട്ടികളിലെയും നേതാക്കളുമായി പരിചയമുണ്ട്, ചിലരൊക്കെയായി വ്യക്തി ബന്ധമുണ്ട്., ആ നിലയില്‍ ബി.ജെ.പി യിലെ ശ്രി. അല്‍ഫോണ്‍സ് കണ്ണന്താനവുമായിട്ട് ഉണ്ട്. അതുപോലെ ഇടതുപക്ഷത്തെയും വലതുപക്ഷത്തെയും പലരുമായി. വ്യക്തി ബന്ധമുണ്ട്..

ഇന്ന് കോട്ടയത്ത് ബി.ജെ.പി സ്റ്റേറ്റ് പ്രസിഡണ്ട് ശ്രീധരന്‍പി ശ്രീധരന്‍ള്ളയെ ഞാന്‍ ജനിച്ച നാടായ മാലത്തെ ഒരു ഹൈന്ദവ സഹോദരന്റെ മൃതശരിരം സൗദി അറേബ്യയില്‍യില്‍ നിന്നും കൊണ്ടുവരുന്നതിന് നിര്‍ധന മായ ആ കുടുംബത്തിന്റെ അപേക്ഷ പേറി ഞാന്‍ സന്ദര്‍ശിച്ചു എന്നത് സത്യമാണ്. ശ്രീധരന്‍പിള്ളയെ കണ്ടാല്‍ മെമ്പര്‍ ആകുമോ?,
ഇതോടൊപ്പം ജോസ്.കെ.മാണി യെയും കണ്ടിരുന്നു. അത് എഴുതാത്തത് എന്ത്?
കാവിയോ ത്രിവര്‍ണ്ണ പതാകയോ പുതച്ചു കിടക്കാനല്ല എനിക്ക് ഇഷ്ടം, എന്റെ
കര്‍ത്താവിന്റെ കുരിശ് പതിച്ച ശോശപ്പാ മാത്രം, എനിക്ക് കാവിയോടും, ത്രിവര്‍ണ്ണ പതാകയോടും ബഹുമാനം മാത്രമേ ഉള്ളു.ഈ പേജിന്റെ ഉത്തരവാദിത്വപ്പെട്ടവര്‍ തെറ്റ് തിരുത്തണം., എന്റെ പേര് പട്ടികയില്‍ നിന്നും നീക്കണം ഞാന്‍ ബി.ജെ.പി മെംബര്‍ അല്ല. എല്ലാ രാഷ്ട്രീയ നേതാക്കളോടും ബഹുമാനമുള്ള ഒരു ക്രിസ്ത്യന്‍ പുരോഹിതന്‍ മാത്രം'Christian priests are joining the BJP in Kottayam

 

English summary
priest denies the news that the Christian priests are joining the BJP in Kottayam
topbanner

More News from this section

Subscribe by Email