Wednesday September 19th, 2018 - 4:37:pm
topbanner
Breaking News

ചെറുതോണി ഡാമിന്‍റെ അഞ്ച് ഷട്ടറുകളും തുറന്നു

Renjini
ചെറുതോണി ഡാമിന്‍റെ അഞ്ച് ഷട്ടറുകളും തുറന്നു

ചെറുതോണി: ഇടുക്കി ഡാമിന്‍റെ അഞ്ചാമത്തെ ഷട്ടറും തുറന്നതോടെ സെക്കൻഡിൽ പുറത്തേക്ക് വരുന്നത് ആറ് ലക്ഷം ലിറ്റർ വെള്ളം.അടുത്ത 48 മണിക്കൂർ കൂടി കനത്ത മഴ തുടരുമെന്ന കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ് കൂടി എത്തിയതോടെയാണ് അഞ്ചാമത്തെ ഷട്ടറും തുറന്നത്.

അണക്കെട്ടിലെ ജലനിരപ്പ് പിടിച്ചു നിര്‍ത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് എല്ലാ ഷട്ടറുകളും തുറന്നത്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുകയാണ്. നിലവില്‍ 2401.60 അടിയാണ് ജലനിരപ്പ്. അണക്കെട്ടിന്റെ സംഭരണ ശേഷി 2403 അടിയാണ്. 

 1981 ൽ മാത്രമാണ് ഡാമിന്‍റെ അഞ്ച് ഷട്ടറുകളും മുമ്പ് തുറന്നിട്ടുള്ളത്.  ഉച്ചയ്ക്ക് രണ്ട് മണിക്ക് ഡാമിന്‍റെ ജലനിരപ്പ് 2401.60 അടിയാണ്.വെള്ളത്തിന്റെ കുത്തൊഴുക്ക് കാരണം ചെറുതോണി പട്ടണത്തില്‍ റോഡിന്റെ വശങ്ങള്‍ ഇടിഞ്ഞു. പാലത്തില്‍ വെള്ളം കയറി.

ഷട്ടറുകള്‍ 40 സെ.മീറ്റര്‍ വീതമാണ് തുറന്നത്. ഇന്നലെ തുറന്ന ഒരു ഷട്ടറിന്റെ ഉയരം 50 ല്‍ നിന്ന് ഇന്ന് 40 ആക്കുകയും ചെയ്തു. 25 സെ.മീറ്റര്‍ ഉയര്‍ത്താനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. രാവിലെ മൂന്ന് ഷട്ടറുകളും 40 സെന്‍റീമീറ്റർ ഉയർത്തിയിട്ടും ജലനിരപ്പ് കുറയാതെ വന്നതോടെയാണ്  ഷട്ടർ ഒരു മീറ്റർ ഉയർത്തിയത്.  ഇതോടെ ഇടമലയാർ ഡാമിന്‍റെ ഷട്ടറുകൾ അടച്ചുവെങ്കിലും ചെറുതോണി പുഴയുടെ ഒഴുക്കിന് ശക്തി കൂടിയിരിക്കുകയാണ്. 

English summary
Five shutters of Cheruthoni dam opened
topbanner

More News from this section

Subscribe by Email