Saturday February 16th, 2019 - 5:02:am
topbanner

അഴിമതിയും പ്രതിഛായ നഷ്ടവും: മുഖ്യമന്ത്രിക്കെതിരെ രമേശ് ചെന്നിത്തല

NewsDesk
അഴിമതിയും പ്രതിഛായ നഷ്ടവും: മുഖ്യമന്ത്രിക്കെതിരെ രമേശ് ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ കടുത്ത ആരോപണവുമായി രമേശ് ചെന്നിത്തല ഹൈക്കമാന്റിന് കത്ത് നല്‍കി. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണം മുഖ്യമന്ത്രിയുടെ പ്രതിച്ഛായ നഷ്ടവും അഴിമതിയുമാണെന്ന് കത്തില്‍ കുറ്റപ്പെടുത്തുന്നു.

ഇക്കണോമിക്‌സ് ടൈംസാണ് വാര്‍ത്ത പുറത്തുവിട്ടത്. എന്നാല്‍ ഈ കത്ത് നല്‍കിയത് എപ്പോഴാണെന്ന് വ്യക്തമല്ല. ദില്ലിയില്‍ പോയ സമയത്താണ് ഹൈക്കമാന്റിന് കത്തയച്ചത് എന്നാണ് സൂചന.

കേരളത്തില്‍ ബിജെപി ശക്തിപ്രാപിച്ചുവരികയാണെന്നും, ഇക്കാര്യങ്ങള്‍ വിശദമായി പരിശോധിക്കണമെന്നും കത്തില്‍ രമേശ് ചെന്നിത്തല ആവശ്യപ്പെടുന്നുണ്ട്. സംസ്ഥാനത്തെ ഹിന്ദുമത വിശ്വാസികള്‍ ബിജെപിയോട് അടുത്തുകൊണ്ടിരിക്കുകയാണെന്നും, കോണ്‍ഗ്രസിനെ ശക്തമായി പിന്തുണച്ചിരുന്ന നായര്‍ സമുദായം ബിജെപി അനുഭാവം കാട്ടുകയാണെന്നും കത്തില്‍ പറയുന്നുണ്ട്.

ഇപ്പോഴുള്ള പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ടാണ് രമേശ് ചെന്നിത്തല കത്ത് നല്‍കിയിരിക്കുന്നത്. നേതൃമാറ്റം ആവശ്യമാണെന്നും കത്തിലെ വിശദീകരണത്തില്‍ സൂചനയുണ്ട്.

അതേസമയം തദ്ദേശ തെരഞ്ഞെടുപ്പ് ഫലങ്ങളുമായി ബന്ധപ്പെട്ട് രണ്ടുദിവസം കെപിസിസി ചര്‍ച്ചകളും, വിലയിരുത്തലും നടത്തിയതാണെന്നും, അവിടെ ചര്‍ച്ചയില്‍ വരാത്ത കാര്യങ്ങളൊന്നും തന്നെ ഉണ്ടായിട്ടില്ലെന്നും കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍ പ്രതികരിച്ചു. രമേശ് ചെന്നിത്തല കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് അയച്ചതായി മാധ്യമങ്ങള്‍ പറയുന്ന കത്തിന്റെ ആധികാരികത വേണമെങ്കില്‍ പരിശോധിക്കുമെന്നും സുധീരന്‍ പറഞ്ഞു.

Viral News


Warning: file_get_contents(): SSL operation failed with code 1. OpenSSL Error messages: error:14077438:SSL routines:SSL23_GET_SERVER_HELLO:tlsv1 alert internal error in /home/keralaon/public_html/includes/functions.php on line 106

Warning: file_get_contents(): Failed to enable crypto in /home/keralaon/public_html/includes/functions.php on line 106

Warning: file_get_contents(https://www.desipearl.com/fifa-world-cup-feed.php?aid=27&wid=26): failed to open stream: operation failed in /home/keralaon/public_html/includes/functions.php on line 106

Fatal error: Uncaught exception 'Exception' with message 'String could not be parsed as XML' in /home/keralaon/public_html/includes/functions.php:107 Stack trace: #0 /home/keralaon/public_html/includes/functions.php(107): SimpleXMLElement->__construct('') #1 /home/keralaon/public_html/news_detail.php(132): getFeed('https://www.des...', 3) #2 {main} thrown in /home/keralaon/public_html/includes/functions.php on line 107