Monday September 24th, 2018 - 2:21:am
topbanner

കണ്ണൂര്‍ നിഫ്റ്റിലെ വിദ്യാര്‍ഥികളെ മാനസികമായി പീഡിപ്പിച്ച അധ്യാപകനെതിരെ നടപടിയെടുക്കണം: സിപിഎം

NewsDesk
കണ്ണൂര്‍  നിഫ്റ്റിലെ വിദ്യാര്‍ഥികളെ മാനസികമായി പീഡിപ്പിച്ച അധ്യാപകനെതിരെ നടപടിയെടുക്കണം: സിപിഎം

തളിപ്പറമ്പ്: കണ്ണൂര്‍ നിഫ്റ്റിലെ വിദ്യാര്‍ഥികളെ മാനസികമായി പീഡിപ്പിക്കുന്ന അധ്യാപകനെ സസ്പന്റ് ചെയ്യണമെന്ന് സിപിഐ എം ആവശ്യപ്പെട്ടു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നായി നിരവധി വിദ്യാര്‍ഥികള്‍ പഠനം നടത്തുന്ന സ്ഥാപനമാണിത്.

ആഴ്ചകളായി നിഫ്റ്റിലെ ഡിപ്പാര്‍ട്ട്‌മെന്റ് തലവനായ ഒരുഅധ്യാപകന്റെ മാനസിക പീഡനം സഹിക്കാനാവാതെ മൂന്നാംവര്‍ഷ ടെക്‌സ്‌റ്റൈല്‍ ഡിസൈന്‍ വിദ്യാര്‍ഥിനി മലപ്പുറം സ്വദേശിനി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. സ്ഥാപനത്തിന്റെ സല്‍പേരിന് കളങ്കംവരുത്താന്‍ ശ്രമിക്കുന്ന അധ്യാപകനെതിരെ ശക്തമായ നടപടി സ്വീകരിക്കണം.

നിര്‍ധന കുടുംബത്തില്‍പ്പെട്ട നിരവധി വിദ്യാര്‍ഥികള്‍ ഇവിടെ പഠനം നടത്തുന്നുണ്ട്. ഓരോവര്‍ഷവും ലക്ഷങ്ങള്‍ ചെലവഴിച്ചാണ് വിദ്യാര്‍ഥികള്‍ പഠിക്കുന്നത്.kannur-nift-protest-dyfi

സ്ഥാപനത്തിലെ ചില അധ്യാപകര്‍ ആഴ്ചകളായി വിദ്യാര്‍ഥികളെ ക്ലാസില്‍ കയറ്റാതെ പീഡിപ്പിക്കുകയാണ്. പരാതി പറയാനോ സഹായിക്കാനോ വിദ്യാര്‍ഥി സംഘടനകളില്ലാത്തതിനാല്‍ അധ്യാപകരുടെ പീഡനങ്ങള്‍ വിദ്യാര്‍ഥികള്‍ സ്വയം സഹിക്കുകയാണ്.

പരാതികള്‍ ചൂണ്ടിക്കാട്ടുന്നവരെ കരുതിക്കുട്ടി പരാജയപ്പെടുത്തിയ അനുഭവം പല വിദ്യാര്‍ഥികള്‍ക്കുമുണ്ടായതിനാല്‍ പലതും സഹിച്ചാണ് പഠനം നടത്തുന്നത്. വിദ്യാര്‍ഥികള്‍ക്ക് സുഗമമായ പഠനാന്തരീക്ഷം ഒരുക്കണമെന്നും മാനസികമായി പീഡിപ്പിക്കുന്ന അധ്യാപകര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും സിപിഐ എം ഏരിയാ കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Read more topics: kannur, Nift, student,
English summary
CPM statement about teacher in Kannur Nifty
topbanner

More News from this section

Subscribe by Email