Saturday June 23rd, 2018 - 5:53:am
topbanner
Breaking News

മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനിന്നത് പാര്‍ട്ടി തീരുമാന പ്രകാരം: ഇ. ചന്ദ്രശേഖരന്‍

sadu prakash
മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനിന്നത് പാര്‍ട്ടി തീരുമാന പ്രകാരം: ഇ. ചന്ദ്രശേഖരന്‍

തിരുവനന്തപുരം: മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കാത്തത് പാര്‍ട്ടി തീരുമാന പ്രകാരമാണെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍. അസാധാരണ കാര്യങ്ങള്‍ നടന്നത് കൊണ്ടാണ് വിട്ടുനിന്നത്. മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് കത്ത് നല്‍കിയിരുന്നു. ശരിതെറ്റുകള്‍ ജനം തീരുമാനിക്കട്ടെയെന്നും റവന്യൂമന്ത്രി പറഞ്ഞു.

സി.പി.ഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാത്തത് അസാധാരണ നടപടിയാണെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തിയിരുന്നു. മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കേണ്ടെന്ന് പാര്‍ട്ടി നേതൃത്വം തീരുമാനിച്ചതിനാല്‍ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെന്ന് സി.പി.ഐ മന്ത്രിമാരുടെ കത്ത് മന്ത്രിസഭാ യോഗത്തില്‍ ലഭിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.

എന്നാല്‍ സി.പി.ഐ മന്ത്രിമാര്‍ വിട്ടുനിന്നത് അസാധാരണ നടപടിയാണ്. എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്യാനുള്ളതാണ് മന്ത്രിസഭാ യോഗം. അതില്‍ നിന്ന് മന്ത്രിമാര്‍ വിട്ടുനിന്നത് അസാധാരണ നടപടിയാണെന്നുമാണ് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

 

English summary
CPI ministers not participate in cabinet is by party decision: E Chandrashekharan

More News from this section

Subscribe by Email