Sunday September 23rd, 2018 - 7:51:pm
topbanner

രാജുവിന്റെ മന്ത്രിക്കസേര തെറിച്ചേക്കും: സി.പി.ഐ കര്‍ശനനടപടിയിലേക്ക്

fasila
രാജുവിന്റെ മന്ത്രിക്കസേര തെറിച്ചേക്കും: സി.പി.ഐ കര്‍ശനനടപടിയിലേക്ക്

തിരുവനന്തപുരം: മന്ത്രി കെ. രാജുവിനെതിരേ സി.പി.ഐ. കര്‍ശനനടപടിക്ക്‌. പ്രളയരക്ഷാപ്രവര്‍ത്തനത്തിന്റെ ചുമതല നിര്‍വഹിക്കാതെ മന്ത്രി ജര്‍മനിക്കു പോയ സംഭവം പാര്‍ട്ടിക്കും ഇടതുസര്‍ക്കാരിനും നാണക്കേടുണ്ടാക്കിയെന്ന നിലപാടിലാണു നേതൃത്വം. 

രാജുവിന്റെ മന്ത്രിസ്‌ഥാനം തെറിക്കുമെന്ന സൂചനയാണു പാര്‍ട്ടി നേതൃത്വം നല്‍കുന്നത്‌. ലോക മലയാളി കൗണ്‍സില്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞ 16-നാണ്‌ രാജു ജര്‍മനിക്കു പോയത്‌.

കോട്ടയം ജില്ലയിലെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുള്ള ചുമതല രാജുവിനായിരുന്നു. കോട്ടയത്തു റെഡ്‌ അലര്‍ട്ട്‌ പ്രഖ്യാപിച്ചിരിക്കേയാണു പാര്‍ട്ടിയെ അറിയിക്കാതെ രാജു ജര്‍മനിക്കു പറന്നത്‌.

ഇതു വിവാദമായതോടെ പാര്‍ട്ടി ഇടപെട്ട്‌, മന്ത്രിയെ തിരിച്ചുവിളിച്ചു. എന്നാല്‍ വിമാന ടിക്കറ്റ്‌ ലഭിക്കാത്തതിനാല്‍ അദ്ദേഹത്തിന്‌ ഇതുവരെ മടങ്ങിയെത്താന്‍ കഴിഞ്ഞിട്ടില്ല.

മന്ത്രിയുടെ യാത്രയില്‍ പാര്‍ട്ടിക്കു കടുത്ത അതൃപ്‌തിയുണ്ടെന്നു സി.പി.ഐ. സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Read more topics: Minister, K. Raju, CPI
English summary
CPI against Minister K. Raju
topbanner

More News from this section

Subscribe by Email