topbanner
Tuesday October 17th, 2017 - 3:19:am
topbanner

ചികിത്സ കിട്ടാതെ യുവാവ് മരിച്ച സംഭവം: മുരുകന്‍റെ കുടുംബത്തോട് മുഖ്യമന്ത്രി മാപ്പ് ചോദിച്ചു

suvitha
ചികിത്സ കിട്ടാതെ യുവാവ് മരിച്ച സംഭവം: മുരുകന്‍റെ കുടുംബത്തോട് മുഖ്യമന്ത്രി മാപ്പ് ചോദിച്ചു

തിരുവനന്തപുരം: കൊല്ലത്ത് വാഹനാപകടത്തിൽ പരിക്കേറ്റ് യഥാസമയം ചികിത്സ കിട്ടാതെ മരിച്ച യുവാവിന്റെ കുടുംബത്തോട് മുഖ്യമന്ത്രി പിണറായി വിജയൻ മാപ്പ് ചോദിച്ചു. തിരുനെൽവേലി സ്വദേശി മുരുകനാണ് ചികിത്സ നിഷേധിച്ചതിന്റെ പേരിൽ മരണപ്പെട്ടത്. കേരളത്തിനാകെ നാണക്കേടും അപമാനവും ഉണ്ടാക്കിയ സംഭവമാണിതെന്നും കേരളത്തിനു വേണ്ടി താൻ മാപ്പു ചോദിക്കുന്നുവെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

ആശുപത്രികളിൽ മുരുകന് ചികിത്സ ലഭിക്കാതെ പോയത് ക്രൂരമാണെന്നും ഇനി ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ നിയമനിർമാണമോ നിയമ ഭേദഗതിയോ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി സംഭയിൽ പറഞ്ഞു. മുരുകന്‍റെ കുടുംബത്തിന്‍റെ ദു:ഖത്തിൽ പങ്കുചേരുകയാണെന്നും അദ്ധേഹം പറഞ്ഞു. 

English summary
died young man when Unable to get medical treatment: CM apologised
topbanner topbanner

More News from this section

Subscribe by Email