Monday November 19th, 2018 - 9:18:am
topbanner

നവജാത ശിശുവിനെ അമ്മ കഴുത്തറുത്തുകൊന്നു

RA
നവജാത ശിശുവിനെ അമ്മ കഴുത്തറുത്തുകൊന്നു

കോഴിക്കോട്∙ നവജാത ശിശുവിനെ അമ്മ കഴുത്തറുത്ത് കൊന്നു. കോഴിക്കോട് ബാലുശ്ശേരിയിലാണ് സംഭവം. നിർമല്ലൂർ വലിയമലക്കുഴി കോളനിയിലെ വീട്ടിൽ രണ്ടുദിവസം മുമ്പ് പ്രസവിച്ച യുവതിയാണ് ഉടൻ കുഞ്ഞിനെ കൊന്നത്.

കുഞ്ഞിന്റെ കരച്ചിൽ കേട്ട സമീപവാസികൾ രാവിലെ കാര്യമന്വേഷിക്കുകയും തുടർന്നു പൊലീസിൽ വിവരമറിയിക്കുകയുമായിരുന്നു. പൊലീസെത്തിയപ്പോൾ മൃതദേഹം സഞ്ചിയിലാക്കി വീടിന്റെ പിന്നിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തി. യുവതിയെ പൊലീസ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്.

ബ്ലേഡ് കൊണ്ട് കുട്ടിയുടെ കഴുത്ത് മുറിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. രണ്ട് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് കൊലപ്പെടുത്തിയത്. അപമാനം ഭയന്നാണ് കുട്ടിയെ കൊലപ്പെടുത്തിയത്. സംഭവത്തെ തുട‍ര്‍ന്ന് അമ്മ റിൻഷയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവർ ഭർത്താവുമായി നാല് വര്‍ഷമായി വേർപിരിഞ്ഞ് കഴിയുകയായിരുന്നു.

Read more topics: CHILD, MURDER, MOTHER
English summary
CHILD MURDER MOTHER
topbanner

More News from this section

Subscribe by Email