Tuesday April 24th, 2018 - 4:44:am
topbanner

അഭയം നല്‍കിയ യുഡിഫിനോട് ജെഡിയു കാണിച്ചത് രാഷ്ട്രീയ വഞ്ചനയാണെന്ന് ചെന്നിത്തല

rajani v
അഭയം നല്‍കിയ യുഡിഫിനോട് ജെഡിയു കാണിച്ചത് രാഷ്ട്രീയ വഞ്ചനയാണെന്ന് ചെന്നിത്തല

തിരുവനന്തപുരം: രാഷ്ട്രീയ അഭയം നല്‍കിയ യുഡിഫിനോട് ജെഡിയു കാട്ടിയത് രാഷ്ട്രീയ വഞ്ചനയാണ്. എന്ത് നഷ്ടം ആണ് യുഡിഫില്‍ നിന്നപ്പോള്‍ ഉണ്ടായതു എന്നു വീരേന്ദ്രകുമാര്‍ വ്യക്തമാക്കിയില്ല. ചവിട്ടിപുറത്താക്കിയപ്പോള്‍ അഭയം നല്കിയതിനുള്ള ശിക്ഷ ആണ് ഇപ്പോള്‍ കിട്ടിയത് എല്‍ഡിഎഫുമായി ചേര്‍ന്ന് രഹസ്യ ബാന്ധവം ഉണ്ടാകുകയിരുന്നു.

അവരുടെ ചുവടുമാറ്റം മൂലം യുഡിഎഫിന് ഒരു ചുക്കും സംഭവിക്കില്ല. ഒരു കരിയില അനക്കം പോലും ഉണ്ടാക്കിയിട്ടില്ല. വഞ്ചിയില്‍ ഇരുന്നു വഞ്ചി തുരക്കാന്‍ ശ്രമിക്കുന്നവര്‍ പോകുന്നതാണ് നല്ലതെന്നും ചെന്നിത്തല പറഞ്ഞു.

ജെഡിയു മുന്നണി വിടുന്നതിനു മുമ്പ് സാമാന്യ മര്യാദ കാണിച്ചില്ലെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. മുന്നണി വിടുന്നതിന് മുമ്പ് ഫോണ്‍ ചെയ്തുപോലും അറിയിച്ചില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. വിവരം അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു.

Read more topics: CHENNITHALA, CRITIZED, JDU
English summary
CHENNITHALA CRITIZED JDU

More News from this section

Subscribe by Email