Monday February 18th, 2019 - 1:47:am
topbanner

ചെങ്ങന്നൂരില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു; പിന്നില്‍ ബിജെപിയെന്ന് ആരോപണം

rajani v
ചെങ്ങന്നൂരില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു; പിന്നില്‍ ബിജെപിയെന്ന് ആരോപണം

ഉപതിരഞ്ഞെടുപ്പിലേക്ക് കടന്ന ചെങ്ങന്നൂരില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു.സിപിഎം മുറിയാനിക്കര ബ്രാഞ്ചിലെ രാജേഷ്, സുജിത്ത്, വിജേഷ് എന്നിവര്‍ക്കാണ് വെട്ടേറ്റത്.ആക്രമണത്തില്‍ പരിക്കേറ്റവരെ ചെങ്ങന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ബിജെപി പ്രവര്‍ത്തകരാണ് ആക്രമണത്തിനു പിന്നിലെന്ന് സിപിഎം ആരോപിച്ചു. ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിലേക്ക് കടന്ന മണ്ഡലത്തില്‍ ബിഡിജെഎസ് പ്രവര്‍ത്തകന്‍ സിപിഎമ്മിനുവേണ്ടി പ്രചാരണത്തിനു ഇറങ്ങിയതാണ് പ്രകോപനത്തിനു കാരണമെന്നും സിപിഎം ആരോപിക്കുന്നു. എന്നാല്‍ ആക്രമണവുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന് ബിജെപി പ്രാദേശിക നേതൃത്വം അറിയിച്ചു.

 

 

Viral News

Read more topics: CHEGANOOR, BJP ATTACK ,CPM
English summary
CHEGANOOR BJP ATTACK CPM
topbanner

More News from this section

Subscribe by Email