topbanner
Saturday November 25th, 2017 - 4:38:pm
topbanner
Breaking News

ടി.പി വധം സി.ബി.ഐ ഏറ്റെടുക്കണം; കെ.കെ രമ ഹൈക്കോടതിയില്‍

sadu prakash
ടി.പി വധം സി.ബി.ഐ ഏറ്റെടുക്കണം; കെ.കെ രമ ഹൈക്കോടതിയില്‍

കൊച്ചി: സംസ്ഥാന രാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിച്ച ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം സി.ബി.ഐ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ കെ.കെ.രമ ഹൈക്കോടതിയെ സമീപിച്ചു. കേസ് കഴിഞ്ഞ സര്‍ക്കാര്‍ സി.ബി.ഐയ്ക്ക് കൈമാറിയിരുന്നെങ്കിലും കേസ് ഏറ്റെടുക്കാന്‍ അവര്‍ തയാറായിരുന്നില്ല. തുടര്‍ന്നാണ് ഇക്കാര്യം ആവശ്യപ്പെട്ട് രമ ഹൈക്കോടതിയെ സമീപിച്ചത്.

2012 മെയ് 4 വെള്ളിയാഴ്ച്ച രാത്രി 10.15ഓടെയാണ് വടകര കൈനാട്ടിക്ക് സമീപം വള്ളിക്കാട് ടൗണില്‍ വച്ച് സി.പി.എം വിമതനും ആര്‍.എം.പി നേതാവുമായ ടി.പി.ചന്ദ്രശേഖരന്‍ കൊല്ലപ്പെടുന്നത്. ബൈക്കില്‍ വീട്ടിലേക്ക് പോവുകയായിരുന്ന ചന്ദ്രശേഖരനെ ഇന്നോവ കാര്‍ കൊണ്ട് ഇടിച്ചു വീഴ്ത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവം കണ്ട് നാട്ടുകാര്‍ ഓടിക്കൂടിയെങ്കിലും ഇവര്‍ക്ക് നേരെ ബോംബെറിഞ്ഞ അക്രമികള്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.

സംഭവത്തിന് പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്നാണ് കെ.കെ.രമ ആരോപിക്കുന്നത്. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുടെ അറിവോടെയാണ് കൊലപാതകം നടത്തിയത്. അക്രമികള്‍ എത്തിയ വാഹനം സി.പി.എം നേതാവ് പി.ജയരാജന്റെ ഉടമസ്ഥതയിലുള്ളതാണന്ന് വ്യക്തമായിട്ടുണ്ടെങ്കിലും കേസിലെ ഒരു ഘട്ടത്തില്‍ പോലും അദ്ദേഹത്തിന്റെ പേര് പരാമര്‍ശിക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്തിട്ടില്ലെന്നും അവര്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആരോപിക്കുന്നു.

 

English summary
CBI take over TP murder; KK Rema in High Court
topbanner topbanner

More News from this section

Subscribe by Email