topbanner
Tuesday September 26th, 2017 - 5:33:am
topbanner

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ പങ്കെടുത്ത സംഭവം: കാരായി രാജന് സി.ബി.ഐ കോടതിയുടെ ശാസന

sadu prakash
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ പങ്കെടുത്ത സംഭവം: കാരായി രാജന് സി.ബി.ഐ കോടതിയുടെ ശാസന

കണ്ണൂര്‍: ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചു തലശ്ശേരിയില്‍ നടന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ പങ്കെടുത്ത ഫസല്‍ വധക്കേസിലെ എട്ടാം പ്രതിയായ കാരായി രാജന് സി.ബി.ഐ കോടതിയുടെ ശാസന. കാരായി രാജന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐ കോടതിയെ സമീപിച്ചിരുന്നു. കാരായി രാജന് കണ്ണൂരില്‍ പ്രവേശിക്കുന്നതിന് കോടതി വിലക്കുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത സര്‍ക്കാര്‍ പരിപാടിയിലാണ് കാരായി രാജന്‍ നിറസാന്നിദ്ധ്യമായിരിന്നു.

അവാര്‍ഡ് ദാനം കാണുന്നതിനു മുന്‍നിരയില്‍തന്നെയായിരിന്നു കാരായിയുടെ ഇരിപ്പിടം. പ്രത്യേകം ക്ഷണിക്കപ്പെട്ടവര്‍ക്കു നല്‍കുന്ന ടാഗും അദ്ദേഹം അണിഞ്ഞിരുന്നു. സംഭവം വിവാദമായപ്പോള്‍, കണ്ണൂരിലെ ജില്ലാ പഞ്ചായത്ത് യോഗത്തില്‍ പങ്കെടുക്കാനാണ് എത്തിയതെന്നായിരുന്നു കാരായി രാജന്റെ പ്രതികരണം.

2006 ഒക്ടോബറിലാണ് എന്‍.ഡി.എഫ് പ്രവര്‍ത്തകന്‍ ഫസല്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ ജൂണിലാണ് എറണാകുളം വിട്ട് തിരുവനന്തപുരത്തേക്കു പോകാന്‍ സി.ബി.ഐ കോടതി കാരായി രാജന് അനുമതി നല്‍കിയത്. പാര്‍ട്ടി പ്രസിദ്ധീകരണത്തില്‍ പ്രൂഫ് റീഡറായി ജോലി ലഭിച്ചപ്പോഴായിരുന്നു ഇളവ്. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അംഗമായതിനാല്‍ കോടതിയുടെ അനുമതിയോടെ ജില്ലാ പഞ്ചായത്തിന്റെ യോഗങ്ങളില്‍ പങ്കെടുക്കാനും കഴിഞ്ഞിരുന്നു.

 

Read more topics: CBI, court, warns, karayi rajan
English summary
CBI court warns karayi rajan
topbanner topbanner

More News from this section

Subscribe by Email