Tuesday February 25th, 2020 - 5:44:pm
topbanner

കാലിക്കറ്റ് പ്രസ് ക്ലബില്‍ അനധികൃത ലിഫ്റ്റ് നിര്‍മ്മാണം അധികാരികള്‍ കണ്ണടച്ച് എല്ലാത്തിനും സപ്പോര്‍ട്ട്

rajani v
കാലിക്കറ്റ് പ്രസ് ക്ലബില്‍ അനധികൃത ലിഫ്റ്റ് നിര്‍മ്മാണം അധികാരികള്‍ കണ്ണടച്ച് എല്ലാത്തിനും സപ്പോര്‍ട്ട്

കോഴിക്കോട് :സി. അച്യുതമേനോന്റെ കാലത്ത് ഉദ്ഘാടനം ചെയ്ത കാലിക്കറ്റ് പ്രസ് ക്ലബിന്റെ അഞ്ച് നിലക്കെട്ടിടത്തിന്റെ മൂന്നില്‍ ഒരു ഭാഗം പൊളിച്ച് അധികൃതരുടെ അനുമതിയില്ലാതെ ലിഫ്റ്റ് സ്ഥാപിക്കുന്നു. അരനൂറ്റാണ്ട് പഴക്കമുള്ളകെട്ടിടത്തിന് യഥാര്‍ത്ഥ കൈവശാവകാശ രേഖയോ അത്യാവശ്യമായ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റോ അഞ്ച് നിലയിലേക്ക് ലിഫ്റ്റ് സ്ഥാപിക്കുന്നതിനു വേണ്ട കോര്‍പറേഷന്‍ അനുമതിയോ ഇല്ലാതെയാണ് പണി ആരംഭിച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കെട്ടിടത്തിന്റെ അഞ്ച്‌നിലയിലെയും ടോയ്‌ലറ്റുകള്‍ ഉള്‍പ്പെടെയുള്ള ഭാഗം പൊളിച്ചാണ് ലിഫ്റ്റ് നിര്‍മ്മാണവും അനുബന്ധ നവീകരണ ജോലികളും നടത്തുന്നത്. നിര്‍മ്മാണം ഇപ്പോള്‍ അവസാനഘട്ടത്തിലേക്ക് എത്തിനില്‍ക്കുകയാണ്.എല്ലാ സംഭവങ്ങളിലും അഴിമതിയും ക്രമക്കേടുകളും ആദ്യം കണ്ടെത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ തന്‍കാര്യം വന്നപ്പോള്‍ കണ്ണടയ്ക്കുകയാണ് ഉണ്ടായിരിക്കുന്നത്.

കോര്‍പറേഷന്‍ മരാമത്ത് അധികൃതരും ഈ അനധികൃത നിര്‍മ്മാണത്തിന് കൂട്ട് നില്‍ക്കുകയാണ്.ആവശ്യമായ രേഖകള്‍ ഇല്ലാത്തതിനാല്‍ വൈദ്യുതി അനുമതിക്കായി 25000 രൂപ കൈക്കുലി നല്‍കിയാണ് ലിഫ്റ്റിനു വേണ്ടി ത്രീ ഫേസ് വൈദ്യുതി സംഘടിപ്പിക്കുന്നത്. ലിഫ്റ്റ് സ്ഥാപിക്കുന്നതിനൊപ്പം പ്രസ് ക്ലബ് കെട്ടിടം മോടി പിടിപ്പിക്കലും ഇതോടൊപ്പംനടത്തുന്നുണ്ട്. പത്ര പ്രവര്‍ത്തകരുടെ സഹകരണ സൂപ്പര്‍ മാര്‍ക്കറ്റ് തുടങ്ങാനായി, കേസു നടത്തിനഷ്ടപരിഹാരം നല്‍കി ഒഴിപ്പിച്ച കടയില്‍ റിസപ്ഷന്‍ നിര്‍മ്മിക്കാന്‍ ദുര്‍വ്യയം ചെയ്യുകയാണ്.

ഗ്രൗണ്ട്ഫ്‌ളോറില്‍ നടക്കുന്ന ഇന്റീരിയര്‍ ഡെക്കറേഷനായി ലക്ഷങ്ങളാണ് ചെലവിടുന്നത്. നിലവില്‍ ഫസ്റ്റ്ഫ്‌ലോറില്‍ പുതുക്കി പണിത റിസപ്ഷനും പ്രസിഡന്റ് , സെക്രട്ടറി എന്നിവരുടെ ചേമ്പറും ഉണ്ട്.ക്ലബിന്റെ ജേര്‍ണലിസം സ്‌കൂളിലെ ഐസിജെ കുട്ടികളെ മാറ്റൊരു കെട്ടിടത്തിലേക്ക് മാറ്റിയാണ്
പണികള്‍ നടത്തുന്നത്. റോഡിനോട് ചേര്‍ന്ന സ്ഥലം കയ്യേറി ക്ലബിനായി താല്‍ക്കാലിക ഓഫീസുംസജ്ജമാക്കിയിട്ടുണ്ട്.

ഓഗസ്റ്റ് മൂന്നാം വാരത്തോടെ നടക്കുന്ന പത്രപ്രവര്‍ത്തക യൂണിയന്‍ തെരഞ്ഞെടുപ്പിനുമുന്നോടിയായി ലിഫ്റ്റ് ഉദ്ഘാടനം ചെയ്യുവാന്‍ പ്രസ് ക്ലബ് ഭാരവാഹികള്‍ മുഖ്യമന്ത്രിയെ നേരിട്ട്ക്ഷണിച്ചു കഴിഞ്ഞു.ലിഫ്റ്റ് ഉദ്ഘാടനം കഴിഞ്ഞാലും ഇത് പത്രപ്രവര്‍ത്തകര്‍ക്ക് ദൈനം ദിന ഉപയോഗത്തിനുള്ളതല്ല എന്ന് ഇപ്പഴേ വ്യക്തമാക്കിയിട്ടുണ്ട്. അഞ്ച് വര്‍ഷത്തിലൊരിക്കല്‍ 'മീറ്റ് ദി പ്രസ് ' നടത്താനെത്തുന്ന മുഖ്യമന്ത്രിക്കോ വര്‍ഷത്തിലൊരിക്കലെത്തുന്ന, സ്‌റ്റെപ്പ് കയറാന്‍ പ്രയാസമുള്ള കേന്ദ്ര മന്ത്രിമാര്‍ക്കോ പ്രമുഖ രാഷ്ട്രീയ നേതാക്കന്മാര്‍ക്കോ സാംസ്‌ക്കാരിക നായകര്‍ക്കോ വേണ്ടിയാണ് നാല്‍പ്പത്‌ലക്ഷത്തിലേറെ മുടക്കിയുള്ള ലിഫ്റ്റ് നിര്‍മ്മാണം.

ഇതിനായി സര്‍ക്കാര്‍ നല്‍കിയ 25ലക്ഷവും അതിന്റെ പലിശയിനത്തില്‍ കിട്ടിയ10 ലക്ഷവും ബാക്കി തുകയ്ക്കായി വ്യാപകമായ പണപ്പിരിവുമാണ് നടത്തുന്നത്.അതിനു വ്യക്തമായ കണക്കുകളൊന്നുമില്ല. നഗരത്തിലെ പ്രമുഖ കോര്‍പറേറ്റുകളെ പിരിവു സംഘം കണ്ട് ആവശ്യം ഉന്നയിച്ച് കഴിഞ്ഞു. ജൂലൈ 29ന് കോഴിക്കോട്ടെത്തിയ മുഖ്യമന്ത്രിയെക്കൊണ്ട് ഉദ്ഘാടനംചെയ്യിക്കുവാന്‍ ശ്രമം നടത്തിയെങ്കിലും പന്തികേട് മണത്ത മുഖ്യന്‍ ഒരു പകല്‍ നഗരത്തിലുണ്ടായിട്ടുംപ്രസ് ക്ലബ് ഭാരവാഹികള്‍ക്ക് പിടികൊടുത്തില്ല.

ഇന്ത്യാവിഷന്‍ ജീവനക്കാരുടെ പട്ടിണിസമരത്തില്‍ ജീവനക്കാരുടെ താല്‍പ്പര്യ സംരക്ഷണത്തേക്കാള്‍മാനേജ്‌മെന്റ് വക്താവായി നിന്നയാളാണ് ജില്ലാ പ്രസിഡന്റ്. ഇദ്ദേഹം സംസ്ഥാന പ്രസിഡന്റായിമത്സരിക്കുന്നുണ്ട്. നിലവിലെ സെക്രട്ടറി ജില്ലാ പ്രസിഡന്റായും മത്സര രംഗത്തുണ്ട്. വൈസ്പ്രസിഡന്റും ജോയിന്റ് സെക്രട്ടറിയും ട്രഷറര്‍ ആയും നിലവിലെ ട്രഷറര്‍ ജില്ലാ സെക്രട്ടറിയായുംവോട്ട് തേടിക്കഴിഞ്ഞു. അധികാരം ആര്‍ക്കും വിട്ടു കൊടുക്കരുതെന്ന ഉദ്ദേശത്തോടെ കമ്മറ്റിക്കാര്‍തന്നെ തസ്തിക വെച്ചു മാറി മത്സരിക്കുകയാണ്.

കെട്ടിടം നവീകരിച്ചതില്‍ അഴിമതി നടത്തിയെന്ന്‌കെയുഡബ്ലിയുജെ സംസ്ഥാന ഓഡിറ്റ് കമ്മറ്റി കണ്ടെത്തിയ തൃശൂര്‍ പ്രസ് ക്ലബ് സെക്രട്ടറിയെ കഴിഞ്ഞമാസമാണ് പത്രപ്രവര്‍ത്തക യൂണിയന്‍ സസ്‌പെന്‍ഡ് ചെയ്തത്. തുടര്‍ച്ചയായ രണ്ടാം വട്ടവും ഒരേ ആള്‍തന്നെയായിരുന്നു തൃശൂരില്‍ സെക്രട്ടറിയായതും.1970ല്‍ 70അംഗങ്ങളുമായി തുടങ്ങിയ ഇത് ഇന്ന് 600 അംഗങ്ങളുള്ള കേരളത്തിലെ ഏറ്റവും വലിയ പ്രസ് ക്ലബായി മാറിയിരിക്കുകയാണ്.മലയാളത്തില്‍ ഏറ്റവും കുടതുതല്‍ പത്രങ്ങളും (30) പുറത്തിറങ്ങുന്നത് കോഴിക്കോട്ടു നിന്നാണ് .

 

 

Read more topics: CALICUT, PRESS CLUB, LIFF ,WORK
English summary
CALICUT PRESS CLUB LIFF WORK
topbanner

More News from this section

Subscribe by Email