Wednesday November 14th, 2018 - 7:00:pm
topbanner

കണ്ണൂരില്‍ വന്‍ ബോംബ് ശേഖരം പിടികൂടി

NewsDesk
കണ്ണൂരില്‍ വന്‍ ബോംബ് ശേഖരം പിടികൂടി

കണ്ണൂര്‍: കണ്ണൂര്‍ മുഴക്കുന്ന് പ്രദേശത്തുനിന്നും വന്‍ ബോംബ് ശേഖരം പോലീസ് പിടികൂടി. ചാള പറമ്പില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിന്നുമാണ് ബോംബുകള്‍ കണ്ടെടുത്തത്.

നാല് ഐസ്‌ക്രീം ബോംബുകളും 11 കണ്ടയ്‌നറുകളുമാണ് പിടിച്ചെടുത്തതെന്ന് പോലീസ് പറഞ്ഞു. രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കിടെ ഉപയോഗിക്കാനായി മാറ്റിവെച്ചതാണ് ഇതെന്ന് സംശയിക്കുന്നു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read more topics: Bomb, kannur, muzhakkunnu
English summary
Bombs found kannur muzhakkunnu
topbanner

More News from this section

Subscribe by Email