Thursday November 15th, 2018 - 12:09:pm
topbanner

ഒമാനില്‍ കൊല്ലപ്പെട്ട നഴ്‌സിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

NewsDesk
ഒമാനില്‍ കൊല്ലപ്പെട്ട നഴ്‌സിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

കൊച്ചി: ഒമാനിലെ സലാലയില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സ് ചിക്കു റോബര്‍ട്ടിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. നെടുമ്പാശേരി വിമാനത്താവളത്തിലെത്തിച്ച മൃതദേഹം കൊച്ചിയിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്കു കൊണ്്ടുപോയി. ഇതിനുശേഷം മൃതദേഹം വീട്ടിലത്തിക്കും.

മൃതദേഹം നാട്ടിലേക്ക് കൊണ്്ടുപോകുന്നതിന് കഴിഞ്ഞ ദിവസമാണ് പോലീസിന്റെ അനുമതി ലഭിച്ചത്. അതേസമയം, ചിക്കുവിന്റെ ഭര്‍ത്താവ് ലിന്‍സന് ഇന്ത്യയിലേക്ക് പോകാന്‍ അനുമതി ലഭിച്ചില്ല. അന്വേഷണം സംബന്ധിച്ച നടപടി ക്രമങ്ങളുടെ ഭാഗമായി ലിന്‍സന് ഒമാനില്‍ തന്നെ തുടരേണ്്ടി വരുമെന്നാണ് സൂചനകള്‍.

മരണം നടന്നതിന്റെ പിറ്റേദിവസം മുതല്‍ ലിന്‍സന്‍ തെളിവെടുപ്പിനായി സ്‌റ്റേഷനില്‍തന്നെയാണ്. മാനസികമായും ശാരീരികമായും ലിന്‍സണ്‍ ഏറെ തളര്‍ന്ന നിലയിലാണെന്നും ബന്ധു ജയ്‌സണ്‍ പറഞ്ഞു. സലാല ബദര്‍ അല്‍സമ ആശുപത്രിയിലെ നഴ്‌സായിരുന്ന ചിക്കു റോബര്‍ട്ടിനെ കഴിഞ്ഞ 20ന് രാത്രി പത്തുമണിയോടെയാണ് സലാല ടൗണിലെ താമസസ്ഥലത്ത് കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടത്തെിയത്.

കാതുകള്‍ അറുത്ത നിലയിലായിരുന്നു മൃതദേഹം. മരിക്കുമ്പോള്‍ നാലുമാസം ഗര്‍ഭിണിയുമായിരുന്നു. കേവലം മോഷണത്തിനുവേണ്ടിയല്ല, കരുതിക്കൂട്ടിയുള്ള കൊലപാതകമായി കണക്കിലെടുത്താണ് പൊലീസ് അന്വേഷണം.

രണ്ടു പാന്‍ കാര്‍ഡ്; കെ.എം.ഷാജിയെ ഉത്തരം മുട്ടിച്ച് അഡ്വ. ജഹാംഗീര്‍ റസാഖ്

കോണ്‍ഗ്രസ് നേതാവ് ഷാഹിദാ കമാല്‍ സിപിഐഎമ്മിലേക്ക്

Read more topics: Pregnant, Kerala nurse, Oman,
English summary
Pregnant Kerala nurse stabbed to death in Oman, Body of nurse killed in Oman to be brought back
topbanner

More News from this section

Subscribe by Email