Friday July 20th, 2018 - 1:54:pm
topbanner
Breaking News

വീടുകളില്‍ കറുത്ത സ്റ്റിക്കര്‍: പ്രതിഷേധവുമായി സിസിടിവി വ്യാപാരി സംഘടനകള്‍

Neethu
വീടുകളില്‍ കറുത്ത സ്റ്റിക്കര്‍: പ്രതിഷേധവുമായി സിസിടിവി വ്യാപാരി സംഘടനകള്‍

കോഴിക്കോട്: വീടുകളില്‍ കറുത്ത സ്റ്റിക്കര്‍ പതിച്ചതിന് പിന്നില്‍ സിസിടിവി വില്‍ക്കുന്നവരാണെന്ന സോഷ്യല്‍ മീഡിയകളിലെ പ്രചരണത്തിനെതിരെ സിസിടിവി വ്യാപാരി സംഘടനകള്‍ രംഗത്ത്. ഇത്തരത്തില്‍ വ്യാജവാര്‍ത്തകള്‍ ചമച്ച്‌ ഈ മേഖലയെ തകര്‍ക്കാനാണ് ശ്രമമെന്നും ഇത്തരക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

പെതുജനങ്ങള്‍ക്ക് ഇടയില്‍ ഭീതിപടര്‍ത്തി കഴിഞ്ഞ രണ്ട് ആഴ്ചയില്‍ അധികമായി സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ കറുത്ത സ്റ്റിക്കര്‍ പ്രത്യക്ഷപ്പെടുന്നു. എന്നാല്‍ സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തുന്നുണ്ടെങ്കിലും സോഷ്യല്‍ മീഡിയകളില്‍ ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്. സംഭവത്തിന് പിന്നില്‍ സിസിടിവി ക്യാമറ വില്‍ക്കുന്ന സ്ഥാപനക്കാരാണെന്നാണ് പ്രചരണം. എന്നാല്‍ ഈ വാര്‍ത്ത വാസ്തവവിരുദ്ധമാണെന്നും ഇത്തരത്തില്‍ പൊലീസ് ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും ഈ മേഖലയില്‍ ഉള്ളവര്‍ പറയുന്നു.

സ്റ്റിക്കര്‍ പതിക്കുന്നതിന് പിന്നില്‍ മോഷ്ടാക്കളും കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവരുമാണെന്നായിരുന്നു തുടക്കത്തിലെ പ്രചരണം. എന്നാല്‍ പിന്നീട് സ്റ്റിക്കര്‍ ഒട്ടിച്ചവര്‍ തന്നെ നേരിട്ട് പൊലീസ് സ്റ്റേഷനിലെത്തി കുറ്റസമ്മതം നടത്തിയെന്നും പ്രചരണം ഉണ്ടായിരുന്നു. ഇത്തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചതോടെ ഈ മേഖലയ്ക്ക് കനത്ത തിരിച്ചടി നേരിട്ടതായും ഈ മേഖലയില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് ജീവനക്കാരുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നതാണെയും സോഷ്യല്‍ മിഡിയകളില്‍ കള്ളപ്രചരണം നടത്തുന്നവര്‍ക്ക് എതിരെ നടപടി സ്വീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

Read more topics: kozhikod, cctv, home, black, sticker,
English summary
Black sticker; objection CCTV members
topbanner

More News from this section

Subscribe by Email