Tuesday December 11th, 2018 - 2:45:pm
topbanner

രൂപതയുടെ ചുമതലകളില്‍ നിന്ന് ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ നീക്കി

Aswani
രൂപതയുടെ ചുമതലകളില്‍ നിന്ന് ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ നീക്കി

തിരുവനന്തപുരം: രൂപതയുടെ ചുമതലകളില്‍ നിന്ന് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ താല്‍ക്കാലികമായി മാറ്റി. ബിഷപ്പിന്റെ ആവശ്യം പരിഗണിച്ചാണ് ഇത്തരം ഒരു തീരുമാനമെടുത്തത് എന്ന് സിബിസിഐ അധ്യക്ഷന്‍ വ്യക്തമാക്കി.

തന്നെ ജലന്ധര്‍ രൂപതയുടെ ചുമതലകളില്‍ നിന്ന് താല്‍ക്കാലികമായി ഒഴിവാക്കണമെന്ന് ബിഷപ്പ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഡല്‍ഹിയിലുള്ള വത്തിക്കാന്‍ സ്ഥാനപതി മുഖേന മാര്‍പാപ്പയ്ക്ക് ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ കത്ത് നല്‍കിയിരുന്നു.

കേരളത്തിലേക്ക് കേസിന്റെ ആവശ്യങ്ങള്‍ക്ക് പോകുന്നതിനാല്‍ ചുമതലകളില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്നായിരുന്നു കത്തിലെ ആവശ്യം. ഈ കത്ത് പരിഗണിച്ചാണ് മാര്‍പാപ്പാ ബിഷപ്പിനെ താല്‍ക്കാലികമായി ചുമതലകളില്‍ നിന്ന് മാറ്റിയത്. ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് പകരം മുംബൈ അതിരൂപത മുന്‍ സഹായമെത്രാന്‍ ആഗ്‌നെലോ റൂഫിനൊ ഗ്രേഷ്യസിനാണ് ജലന്ധര്‍ രൂപതയുടെ ചുമതല നല്‍കിയിരിക്കുന്നത്.

 

 

 

 

 

 

English summary
Bishop Franco sprout removed from the duties of the diocese
topbanner

More News from this section

Subscribe by Email