Saturday October 20th, 2018 - 10:51:pm
topbanner
Breaking News

ബിഷപ്പ് ഫ്രാങ്കോയെ റിമാന്‍ഡുചെയ്തു; പാല സബ്‌ ജയിലിലേക്ക് മാറ്റും

Renjini
ബിഷപ്പ് ഫ്രാങ്കോയെ  റിമാന്‍ഡുചെയ്തു; പാല സബ്‌ ജയിലിലേക്ക് മാറ്റും

കൊച്ചി: ലൈംഗിക പീഡനപരാതിയിൽ അറസ്റ്റിലായ ബിഷപ് ഫ്രാങ്കോ മുളയ്‌ക്കലിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു.

ബിഷപ്പിനെ പാലാ സബ് ജയിലിലേക്ക് മാറ്റും.  അടുത്തമാസം ആറുവരെ റിമാന്‍ഡുചെയ്തത്.തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടര വരെയാണ് പോലീസ് കസ്റ്റഡി അനുവദിച്ചിരുന്നത്.

കസ്റ്റഡി കാലാവധി അവസാനിച്ചതോടെയാണ് വീണ്ടും കോടതിയില്‍ ഹാജരാക്കിയത്. ചോദ്യംചെയ്യലിനോട് സഹകരിക്കാത്ത സാഹചര്യത്തില്‍ നുണ പരിശോധന അടക്കമുള്ളവയിലേക്ക് നീങ്ങാനാണ് പോലീസ് ഒരുങ്ങുന്നത്.

നേരത്തെ  പീഡനപരാതിയില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.  പൊലീസ് വ്യാജതെളിവുകൾ സൃഷ്ടിക്കുകയാണെന്നു ജാമ്യഹർജിയിൽ ബിഷപ് ആരോപിക്കുന്നുണ്ട്. അറസ്റ്റ് നിയമവിരുദ്ധമാണെന്നും ക്രിമിനൽ നടപടി ചട്ടങ്ങൾ പാലിച്ചില്ലെന്നും ഹർജിയിൽ പറയുന്നു.

English summary
Bishop Franco is remanded moved to sub-jail
topbanner

More News from this section

Subscribe by Email