Tuesday November 20th, 2018 - 5:36:am
topbanner

ബിജു രമേശിന്റെ മകളും മുന്‍ മന്ത്രി അടൂര്‍ പ്രകാശിന്റെ മകനും വിവാഹിതരാകുന്നു

NewsDesk
ബിജു രമേശിന്റെ മകളും മുന്‍ മന്ത്രി അടൂര്‍ പ്രകാശിന്റെ മകനും വിവാഹിതരാകുന്നു

തിരുവനന്തപുരം: മുന്‍ റവന്യൂ മന്ത്രി അടൂര്‍ പ്രകാശിന്റെ മകനും ബിജു രമേശിന്റെ മകളും വിവാഹിതരാകുന്നു. അടൂര്‍ പ്രകാശിന്റെ മകന്‍ അജയ് കൃഷ്ണനും ബാറുടമ ബിജു രമേശിന്റെ മകള്‍ മേഘാ ബി രമേശും വിവാഹിതരാകുന്നു. 23ാം തീയതി തിരുവനന്തപുരം കഴക്കൂട്ടത്തെ അല്‍സാജ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ആണ് വിവാഹ നിശ്ചയച്ചടങ്ങുകള്‍.

ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ് അജയ് കൃഷ്ണന്‍. അടൂരില്‍ ഹോട്ടല്‍ ഉള്‍പ്പെടെയുള്ള ബിസിനസ് നോക്കി നടത്തുന്നതും അജയ് കൃഷ്ണനാണ്. ബിജു രമേശിന്റെ രണ്ടാമത്തെ മകളാണ് മേഘാ ബി രമേശ്.

ബാര്‍ കോഴ വിവാദങ്ങള്‍ ഉയരുന്നതിന് മുന്‍പ് തന്നെ വിവാഹം നിശ്ചയിച്ചിരുന്നു. ബാര്‍ കോഴ വിവാദം ഉയരുന്നതുകാരണം വിവാഹം വിവാഹം വൈകുകയായിരുന്നു. രാഷ്ട്രീയ പ്രമുഖരടക്കം നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് വിവരങ്ങള്‍.

ജിഷയുടെ ആണ്‍സുഹൃത്ത് കെട്ടുക്കഥയോ?

സൂപ്പര്‍സ്റ്റാറുകളോട് ഏറ്റുമുട്ടാറുണ്ട് പക്ഷേ ഇവനോടൊക്കെ ഏറ്റുമുട്ടിയാല്‍ നാണക്കേടാകും: വിനയന്‍

ബെംഗളുരുവില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ഥിനി ക്രൂരമായ രാഗിങ്ങിന് ഇരയായി

English summary
bar owner biju ramesh daughter with former minister adoor prakash son marriage engagement 23 June 2016
topbanner

More News from this section

Subscribe by Email