Tuesday May 22nd, 2018 - 1:33:pm
topbanner

കർണാടകത്തിൽ ബി.ജെ.പി അവിഹിത മാർഗത്തിൽ ഭൂരിപക്ഷമുണ്ടാക്കാൻ ശ്രമിക്കുന്നു: ഉമ്മൻ ചാണ്ടി

NewsDesk
കർണാടകത്തിൽ ബി.ജെ.പി അവിഹിത മാർഗത്തിൽ ഭൂരിപക്ഷമുണ്ടാക്കാൻ ശ്രമിക്കുന്നു: ഉമ്മൻ ചാണ്ടി

ചെങ്ങന്നൂർ: കർണാടകത്തിൽ സർക്കാർ രൂപീകരിക്കാൻ ബി.ജെ.പി അവിഹിത മാർഗത്തിൽ ഭൂരിപക്ഷം ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കീ കാട്ടിൽ ജംഗ്ഷനിൽ സംഘടിപ്പിച്ച യു.ഡി.എഫ് കുടുംബയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കർണാടകത്തിലെ രാഷ്ട്രീയ സാഹചര്യങ്ങൾ രാജ്യമൊട്ടാകെ ചർച്ച ചെയ്യുകയാണ്. മണിപ്പൂർ, ഗോവ, മേഘാലയ സംസ്ഥാനങ്ങളിൽ തെരെഞ്ഞെടുപ്പിന് ശേഷം ഏറ്റവും വലിയ ഒറ്റകക്ഷിയായി കോൺഗ്രസ് മാറിയിരുന്നു. എന്നാൽ സർക്കാർ രൂപീകരിക്കാൻ കോൺഗ്രസ് അവകാശവാദം ഉന്നയിക്കും മുമ്പ് തന്നെ ഈ മൂന്ന് സംസ്ഥാനങ്ങളിലെ ഗവർണറുമാർ ബി.ജെ.പി സഖ്യത്തെ സർക്കാരുണ്ടാക്കാൻ ക്ഷണിക്കുകയായിരുന്നു.

ഇപ്പോൾ കർണാടകത്തിലാവട്ടെ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി.ജെ.പിയെ ക്ഷണിക്കുന്ന വ്യത്യസ്ത സമീപനമാണ് ഗവർണർ സ്വീകരിക്കുന്നത്. സർക്കാർ രൂപീകരിക്കാൻ വ്യക്തമായ ഭൂരിപക്ഷമുണ്ടെന്ന് അറിയിച്ചിട്ടും കോൺഗ്രസ്- ജെ.ഡി.എസ് സഖ്യത്തെ വിളിക്കാതെ കേന്ദ്രം രാഷ്ട്രീയം കളിക്കുന്നത്. രാജ്യത്തെ മുൻ മാതൃകകളെ പിച്ചിച്ചീന്തുന്ന നടപടിയാണ് ബി.ജെ.പിയുടേത്.

ജനാധിപത്യത്തിന്റെ അന്തസത്ത ചോർത്തി എങ്ങനെയും അധികാരം പിടിച്ചെടുക്കാനാണ് മോദി ശ്രമിക്കുന്നത്. കോടികൾ ചെലവഴിച്ച് പരസ്യം നൽകുന്ന മോദി രാജ്യത്തിന്റെ വികസനത്തിനായി കഴിഞ്ഞ നാലുവർഷം ഒന്നും ചെയ്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇടതു മുന്നണി ഭരണത്തിൽ കേരളത്തിലാകെ ക്രമസമാധാനം തകർന്ന അവസ്ഥയാണുള്ളത്. നിയമവാഴ്ച്ച താളം തെറ്റി. യു.ഡി.എഫിന്റെ കാലത്ത് ഭരണ കക്ഷിയിൽപെട്ട ഒരു പാർട്ടിയും കൊല ചെയ്തിട്ടില്ല. എന്നാൽ സി.പി.എം കൊലപാതകികൾക്ക് കൂട്ടുനിൽക്കുകയാണ്.

ജനാധിപത്യ മൂല്യങ്ങൾ നശിപ്പിക്കാനുള്ള കേരളത്തിലും കേന്ദ്രത്തിലും സംഘടിതമായി നടക്കുകയാണ്. ഇടതുമുന്നണി അധികാരത്തിലേറി രണ്ടു വർഷം പിന്നിട്ടിട്ടും ഒരു വികസന പ്രവർത്തനങ്ങളും മണ്ഡലത്തിൽ ഉണ്ടായിട്ടില്ല. എം.സി റോഡിലെ കല്ലിശ്ശേരി പാലമടക്കമുള്ള യു.ഡി.എഫ് ഭരണകാലത്ത് ചെയ്ത കാര്യങ്ങൾ തങ്ങൾ ചെയ്തതാണെന്ന് വരുത്തി തീർക്കുകയാണ്.

സി.പി.എം- ബി.ജെ.പി അക്രമ രാഷ്ട്രീയത്തിനും കൊലപാതകങ്ങൾക്കും ജനങ്ങൾ തെരെഞ്ഞെടുപ്പിലൂടെ മറുപടി നൽകി വിജയകുമാറിന്റെ വിജയം ഉറപ്പിക്കണമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു. ബൂത്ത് പ്രസിഡൻറ് മംഗലം സുരേഷ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. ആലപ്പുഴ ഡി.സി.സി ഉപാധ്യക്ഷൻ കെ.ആർ മുരളീധരൻ, പത്തനംതിട്ട മുൻ ഡി.സി.സി. അധ്യക്ഷൻ പി.മോഹൻരാജ്,യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഡീൻ കുര്യാക്കോസ്, വി.എസ് ശിവകുമാർ എം.എൽ.എ, കൗൺസിലറുമാരായ വത്സല മോഹൻ, ബെറ്റ്സി തോമസ്, സുജ ജോൺ, മുല്ലപ്പുഴശ്ശേരി പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.ഡി.മോഹനൻ, എം.എം മത്തായി തുടങ്ങിയവർ പങ്കെടുത്തു

Read more topics: Oommen Chandy, changannur, bjp,
English summary
BJP trying to create majority in Karnataka Oommen Chandy

More News from this section

Subscribe by Email